വിവാദമുണ്ടാക്കാനായി ചോദ്യങ്ങള്‍ ചോദിച്ചു, ഒടുവില്‍ വിജയ് സേതുപതിയുടെ ക്ഷമകെട്ടു!!
ജനങ്ങളോടുള്ള മൃദു സമീപനം കൊണ്ടാണ് വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്ന് വിളിക്കുന്നത്. എത്ര തന്നെ ക്ഷമയോടെ പെരുമാറിയാലും ചിലര്‍ ചൊറിഞ്ഞുകൊണ്ടുവരും. അങ്ങനെ വിജയ് സേതുപതിയുടെയും ക്ഷമ നശിച്ച ഒരു സംഭവമുണ്ടായി.
ചേരന്റെ സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. മാധ്യമപ്രവര്‍ത്തകര്‍ ചുറ്റും വളഞ്ഞിരുന്നു ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എല്ലാത്തിനും ചിരിച്ചുകൊണ്ട് ക്ഷമയോടെ വിജയ് സേതുപതി മറുപടിയും പറഞ്ഞു.
എന്നാല്‍ ഒരു റിപ്പോര്‍ട്ടര്‍ക്ക് അറിയേണ്ടത് വിജയ് സേതുപതിയുടെ സീതക്കത്തി എന്ന ചിത്രം തിയേറ്ററിലെത്താത്തതുമായി ബന്ധപ്പെട്ട പ്രശനത്തെ കുറിച്ചായിരുന്നു. എന്താണ് പ്രശ്‌നം എന്ന് തനിക്ക് വ്യക്തമായി അറിയില്ല എന്നും കൃത്യമായി അറിയാന്‍ നിര്‍മാതാവിനോട് തന്നെ ചോദിക്കണമെന്നും വിജയ് സേതുപതി പറഞ്ഞു മനസ്സിലാപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ അതുകൊണ്ട് സംതൃപ്തനായില്ല.

വിവാദമായ ഒരു വാക്കെങ്കിലും വിജയ് സേതുപതിയില്‍ നിന്ന് കിട്ടാന്‍ അയാള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഒടുവില്‍ വിജയ് സേതുപതിയുടെ ക്ഷമയും നശിച്ചു. ഞാനെന്ത് പറയാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്. വിവാദമുണ്ടാക്കാന്‍ വേണ്ടി മാത്രം എന്തിനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് എന്നൊക്കെ വിജയ് സേതുപതി ചോദിച്ചിട്ടും അയാള്‍ ചോദ്യത്തില്‍ നിന്ന് പിന്മാറിയില്ല. ഒടുവില്‍ സേതുപതി അയാളെ ഒഴിവാക്കുകയായിരുന്നു.


Click it and Unblock the Notifications











