»   » ആ പ്രണയത്തില്‍ പെട്ടാല്‍ പണികിട്ടും എന്ന ഭയമോ, നയന്‍താര ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്മാറി

ആ പ്രണയത്തില്‍ പെട്ടാല്‍ പണികിട്ടും എന്ന ഭയമോ, നയന്‍താര ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്മാറി

By: Rohini
Subscribe to Filmibeat Malayalam

വിജയ് സേതുപതിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാന്‍ എന്ന ചിത്രം ബ്ലോക്ബസ്റ്റര്‍ ഹിറ്റായിരുന്നു. എന്നാല്‍ ചിത്രം റിലീസ് ചെയ്യുമ്പോഴേക്കും സംവിധായകനും നായികയും പ്രണയത്തിലാകുകയും, ഇതേ ചൊല്ലി ഷൂട്ടിങ് നീണ്ടു പോവുകയും നിര്‍മാതാവ് ധനുഷുമായി ഉടക്കുകയുമുണ്ടായി.

ഇനി അങ്ങനെ ഒരു സംഭവത്തിന് താത്പര്യമില്ലാത്തത് കൊണ്ടാണോ എന്തോ, വിഘ്‌നേശ് ശിവയുടെ പുതിയ ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്മാറി. കാതുവാക്കുള്ളൈ രണ്ടു കാതല്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍താരയാണ്. വീണ്ടും ഈ പ്രണയത്തില്‍ പെട്ട് തന്റെ സൗഹൃദബന്ധം നശിപ്പിക്കേണ്ട എന്ന് കരുതിയാണോ വിജയ് ചിത്രം ഉപേക്ഷിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.

nayanthara-vijay-sethupatji

ചിരഞ്ജീവിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിലും വിജയ് സേതുപതി എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അമിതാഭ് ബച്ചനും അതിഥി താരമായി എത്തുന്ന ചിത്രത്തില്‍ നിന്ന് വിജയ് സേതുപതി പിന്മാറി എന്നും, പകരം സുദീപ് കിച്ച അഭിനയിക്കുന്നു എന്നാണ് ഏറ്റവുമൊടുവില്‍ പുറത്ത് വന്ന വാര്‍ത്ത.

നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് വിജയ് സേതുപതി. തന്യ രവീന്ദ്രനൊപ്പമുള്ള കറുപ്പന്‍, ഗൗതം കാര്‍ത്തിക്കിനൊപ്പം ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍, തൃഷയ്‌ക്കൊപ്പം 96, ഗായത്രിക്കൊപ്പം പുരിയാത പുതിര്‍, വിഷ്ണു വിശാലിനൊപ്പം ഇടം പൊരുല്‍ യവള്‍ തുടങ്ങിയ ചിത്രങ്ങള്‍ വിജയ് സേതുപതിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.

English summary
Vijay Sethupathi Quits Nayantara Starrer!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam