വിജയ് യുടെ മാസ്റ്ററിലെ വില്ലന്‍ വേഷം സ്വീകരിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി!
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിജയ് സേതുപതി. വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം എത്താറുള്ളത്. മക്കള്‍ സെല്‍വനെന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ജൂനിയര്‍ ആര്‍ടിസ്റ്റായി തുടങ്ങി പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. നമുക്കിടയില്‍ നിന്നും വന്ന പോലെ തോന്നുന്ന താരങ്ങളിലൊരാളാണ് അദേഹമെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത് ഇങ്ങനെയാണ്. ലാളിത്യത്തിന്റെ അങ്ങേയറ്റമായാണ് അദ്ദേഹം പലരും വിശേഷിപ്പിക്കാറുള്ളത്.
നായകവേഷത്തില്‍ മാത്രമല്ല വില്ലന്‍ വേഷവും ഏറ്റെടുക്കും താനെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. വിജയ് യുടെ പുതിയ സിനിമയായ മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. രജനീകാന്ത് ചിത്രമായ പേട്ടയില്‍ വില്ലന്‍ വേഷത്തിലെത്തിയത് അദ്ദേഹമായിരുന്നു. നായകനായി തിളങ്ങി നില്‍ക്കുന്നതിനിടയില്‍ വില്ലന്‍ വേഷങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ച് ആരാധകരെത്തിയിരുന്നു. ഈ മറുപടി ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ലോകേഷ് കനകരാജ് വന്ന് സിനിമയുടെ കഥ പറഞ്ഞപ്പോള്‍്ത്തന്നെ തനിക്ക് ഇഷ്ടമായെന്ന് അദ്ദേഹം പറയുന്നു. മാളവിക മോഹനന്‍, സന്തനു, ആന്‍ഡ്രിയ തുടങ്ങി വന്‍താരനിരയാണ് ഈ സിനിമയ്ക്കായി അണിനിരന്നിട്ടുള്ളത്. വിദ്യഭ്യാസ മേഖലയിലെ അഴിമതിയെക്കുറിച്ച് പറയുന്നസിനിമയാണിത്. പ്രൊഫസറുടെ വേഷത്തിലാണ് താരമെത്തുന്നതെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് പിന്നാലെയായി വിജയ് വീണ്ടും ചിത്രത്തില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഗംഭീര വരവേല്‍പ്പാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു താരത്തെ കസ്റ്റഡിയിലെടുത്തത്.


Click it and Unblock the Notifications











