​'ഗോസിപ്പ് വന്നപ്പോൾ ഭാര്യ പ്രശ്നമാക്കി; എന്നെ എന്ത് ധൈര്യത്തിലാണ് വിവാഹം ചെയ്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്'

തമിഴകത്ത് പ്രത്യേക മമതയുള്ള നടനാണ് വിജയ് സേതുപതി. നിരവധി ഹിറ്റ് സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച വിജയ് സേതുപതി ഏറെ പ്രയത്നങ്ങൾക്കൊടുവിലാണ് സിനിമാ രം​ഗത്ത് സ്ഥാനം നേടുന്നത്. താരമൂല്യം നോക്കാതെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ വിജയ് സേതുപതി തയ്യാറായി. സൂപ്പർ ‍ഡീലക്സ്, വിക്രം തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. സിനിമയ്ക്കപ്പുറം തന്റെ വ്യക്തി ജീവിതത്തിൽ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന നടനാണ് വിജയ് സേതുപതി.

ജെസ്സി സേതുപതി എന്നാണ് വിജയ് സേതുപതിയുടെ ഭാര്യയുടെ പേര്. 2003 ലായിരുന്നു വിവാഹം, വിവാഹം കഴിഞ്ഞ് കുടുംബ ജീവിതം നയിക്കവെയാണ് നടൻ സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് വിജയ് സേതുപതിയിപ്പോൾ.
താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഭാര്യക്ക് താൽപര്യം ഇല്ലായിരുന്നെന്ന് വിജയ് സേതുപതി പറയുന്നു. അവൾക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ ഹീറോ ആയത് അവളറിഞ്ഞില്ല. ഷൂട്ടിം​ഗ് പൂർത്തിയാക്കി വന്ന ശേഷമാണ് പറഞ്ഞത്.

Vijay Sethupathi

വലിയ അവസരമൊന്നും ലഭിക്കില്ല, വീട്ടിലേക്ക് തന്നെ വരുമെന്നാണ് അവൾ കരുതിയത്. എന്നാൽ ഞാൻ ഹീറോ ആയി. അതവൾക്ക് പ്രശ്നമായി. ​ആദ്യം ​ഗോസിപ്പ് വന്നപ്പോൾ പ്രശ്നമായി. പറഞ്ഞ് സമാധാനിപ്പികയായിരുന്നെന്നും വിജയ് സേതുപതി തുറന്ന് പറഞ്ഞു. ദുബായിൽ ജോലി ചെയ്യുമ്പോഴാണ് അവളുമായി പ്രണയത്തിലായത്. അഞ്ച് മാസം നീണ്ടു. അവൾക്കും എന്നെ വലുതായി അറിയില്ല. എന്ത് ധൈര്യത്തിലാണ് എന്നെ വിവാഹം ചെയ്തതെന്ന് ഞാൻ ചോ​ദിച്ചിട്ടുണ്ട്.

അഞ്ച് മാസമാണ് അവളോട് സംസാരിച്ചത്. നേരിൽ കണ്ടിട്ടില്ല. ഞാൻ നാട്ടിലേക്ക് വരുന്നതിന് മുമ്പേ കല്യാണം തീരുമാനിച്ചു. കല്യാണത്തിനാണ് ഞാൻ വന്നത്. ഞങ്ങൾ സംസാരിച്ച് 15-20 ദിവസത്തിനുള്ളിൽ കല്യാണം കഴിക്കാൻ പോകുകയാണെന്ന് വീട്ടിൽ പറഞ്ഞു. കല്യാണം കഴിഞ്ഞ് ഞാൻ സിനിമയെന്ന് പറഞ്ഞ് കറങ്ങുമ്പോൾ ജീവിതം ഒരു ചോദ്യമാണ്. പക്ഷെ ഒരിക്കൽ പോലും എന്നെ കല്യാണം കഴിച്ചത് തെറ്റായി പോയി എന്ന് പറഞ്ഞിട്ടില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി.

Vijay Sethupathi

അന്ന് ഭാര്യ കുട്ടിയാണ്. ഇപ്പോൾ വളർന്നു. അതിനാൽ ​ഗോസിപ്പുകളെക്കുറിച്ചൊന്നും ചോദിക്കാറില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി. താര കുടുംബത്തിൽ പിറന്നാലും സിനിമാ രം​ഗത്ത് നിലനിൽക്കുകയെന്നത് ബുദ്ധിമുട്ടാണെന്ന് വിജയ് സേതുപതി പറയുന്നു. അച്ഛൻ എന്താണോ അത് പോലെ ആകണമെന്ന് മക്കളും ആ​ഗ്രഹിക്കുന്നത് സ്വാഭാവികമാണ്.

ഡോക്ടറുടെ മകന് പഠിച്ച് വിജയിച്ചാലേ ഡോക്ടറാകാൻ പറ്റൂ. അത് പോലെയാണ് സിനിമയും. താര കുടുംബത്തിൽ നിന്നും വന്ന എല്ലാവരും വിജയിച്ചിട്ടില്ല. ഒന്നോ രണ്ടോ അവസരം ലഭിച്ചേക്കാം. അതിന് ശേഷം അവരുടെ അധ്വാനമാണ്. എന്റെ മതനാണെങ്കിലും അധ്വാനിച്ചാലേ ഫലമുള്ളൂയെന്നും വിജയ് സേതുപതി വ്യക്തമാക്കി. മഹാരാജയാണ് വിജയ് സേതുപതിയുടെ പുതിയ സിനിമ. നടന്റെ അമ്പതാമത്തെ ചിത്രമാണിത്. 46 കാരനായ നടന്റെ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X