twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രേക്ഷകഹൃദയങ്ങള്‍ നെഞ്ചോടു ചേര്‍ത്ത 96ലെ ഗാനരംഗമെത്തി! കാതലേ കാതലേ പാട്ടിന്റെ വീഡിയോ കാണാം!!

    By Prashant V R
    |

    വിജയ് സേതുപതിയുടെയും തൃഷയുടെയും ഗംഭീര പ്രകടനവുമായി 96 മുന്നേറുകയാണ്. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും മികച്ച സ്വീകാര്യത നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഹൈസ്‌ക്കൂളില്‍ ഒരുമിച്ചു പഠിച്ച രണ്ടു പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

    ആ കുടുംബം കത്തിയമരുന്ന രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി! തുറന്ന് പറഞ്ഞ് എആര്‍ മുരുകദോസ്ആ കുടുംബം കത്തിയമരുന്ന രംഗം ചിത്രീകരിച്ചപ്പോള്‍ ഞാന്‍ കരഞ്ഞുപോയി! തുറന്ന് പറഞ്ഞ് എആര്‍ മുരുകദോസ്

    സേതുപതിയുടെയും തൃഷയുടെയും പ്രകടനത്തിനൊപ്പം ഇവരുടെ കൗമാരകാലം അവതരിപ്പിച്ചവരും ശ്രദ്ധേയ പ്രകടനമായിരുന്നു നടത്തിയിരുന്നത്. 96ന്റെതായി പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തൊരു ഗാനരംഗം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.ചിത്രത്തിലെ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഫുള്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ജാനുവിനെ കാണാനായി റാം കോളേജില്‍ എത്തുന്ന രംഗമാണ് വീഡിയോയിലുളളത്.

    96 movie

    തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത ലഭിച്ച ഈ രംഗത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. അതേസമയം ഒക്ടോബര്‍ നാലിന് പുറത്തിറങ്ങിയ 96 ഇപ്പോഴും റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം പ്രദര്‍ശനം തുടരുകയാണ്. ചെക്ക ചിവന്ത വാനത്തിനു ശേഷം വിജയ് സേതുപതിക്ക് ലഭിച്ച വിജയ ചിത്രം കൂടിയായിരുന്നു 96. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സാമന്തയും നാനിയുമാണ് തൃഷയും വിജയ് സേതുപതിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ തെലുങ്കില്‍ ചെയ്യുന്നത്.

    അവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരുന്നു! നടി മായയ്‌ക്കെതിരെ മീ ടു ആരോപണവുമായി അനന്യഅവര്‍ എന്നെ ലൈംഗികമായി ഉപയോഗിച്ചു കൊണ്ടിരുന്നു! നടി മായയ്‌ക്കെതിരെ മീ ടു ആരോപണവുമായി അനന്യ

    നമ്പി നാരായണനായി മാധവന്റെ വരവ്! റോക്കറ്ററി ദ നമ്പി എഫക്ട് ചിത്രത്തിന്റെ ടീസര്‍ പുറത്ത്നമ്പി നാരായണനായി മാധവന്റെ വരവ്! റോക്കറ്ററി ദ നമ്പി എഫക്ട് ചിത്രത്തിന്റെ ടീസര്‍ പുറത്ത്

    English summary
    vijay sethupathi's 96 movie video song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X