വിജയ് സേതുപതിയുടെ ചെന്നൈ പളനി മാര്‍സ് ഫസ്റ്റ്‌ലുക്ക് ശ്രദ്ധേയമാകുന്നു! വൈറലായി പോസ്റ്റര്‍

By Midhun Raj

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്കായി ആരാധകര്‍ ആകാംക്ഷകളോടെയാണ് കാത്തിരിക്കാറുളളത്. വൃത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. അഭിനേതാവ് എന്നതിലുപരി നിര്‍മ്മാതാവായും കോളിവുഡില്‍ തുടക്കം കുറിച്ച താരമാണ് വിജയ് സേതുപതി.

ഓറഞ്ച് മിഠായി എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു നടന്‍ ആദ്യമായി നിര്‍മ്മാണ മേഖലയിലേക്കും കടന്നിരുന്നത്. ഇപ്പോഴിതാ ഓറഞ്ച് മിഠായിയുടെ സംവിധായകന്റെ പുതിയ സിനിമയും നിര്‍മ്മിക്കുന്നത് മക്കള്‍ സെല്‍വന്‍ തന്നെയാണ്.

chennai palani mars

ചെന്നെെ പളനി മാര്‍സ് എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. മലയാളിയായ ബിജു വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മക്കള്‍ സെല്‍വന്‍ ചിത്രം നിര്‍മ്മിക്കുന്നു. വിജയ് സേതുപതിയും സംവിധായകനും ചേര്‍ന്നാണ് സിനിമയ്ക്ക് വേണ്ടി കഥയെഴുതിയിരിക്കുന്നത്.

പ്രവീണ്‍ രാജ, രാജേഷ് ഗിരി പ്രസാദ്, എ രവികുമാര്‍, വസന്ത് മാരിമുത്തു, മദന്‍കുമാര്‍, ദക്ഷിണാമൂര്‍ത്തി, ഇംതിയാസ് മുഹമ്മദ്,തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

നിരഞ്ജന്‍ ബാബു സംഗീതം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ബിജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഫാന്റസി റോഡ് മൂവി ഗണത്തില്‍പ്പെട്ടൊരു ചിത്രമാണ് വിജയ് സേതുപതിയുടെ ചെന്നെെ പളനി മാര്‍സ് എന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X