ജുംഗയുടെ ട്രെയിലറില്‍ നിറഞ്ഞാടി ആരാധകരുടെ മക്കള്‍ സെല്‍വന്‍! വീഡിയോ പുറത്ത്! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴകത്ത് സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടനാണ് വിജയ് സേതുപതി. ചെറിയ വേഷങ്ങളില്‍ നിന്നും നായക നടനായി ഉയര്‍ന്ന നടന്‍ വളരെ പെട്ടെന്നായിരുന്നു തമിഴിലെ മുന്‍നിര നടന്‍മാരിലൊരാളായി ഉയര്‍ന്നത്. വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്.
കൈനിറയെ ചിത്രങ്ങളാണ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രമാണ് ജുങ്ക. പതിവ് സിനിമകള് പോലെ ഇത്തവണയും വ്യത്യസ്ഥ പ്രമേയം പറയുന്നൊരു ചിത്രവുമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ജുങ്കയുടെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

മക്കള്‍ സെല്‍വന്റെ വിജയഗാഥ
മാസ് ഹീറോ സിനിമകള്‍ക്ക് പകരം വ്യത്യസ്ഥ പ്രമേയം പറയുന്ന സാധാരണ ചിത്രങ്ങള്‍ ചെയ്തതിലൂടെയാണ് വിജയ് സേതുപതി താര പദവിയിലേക്ക് ഉയര്‍ന്നിരുന്നത്. അനായാസ അഭിനയ ശൈലി കൊണ്ടുതന്നെയായിരുന്നു നടന്‍
മറ്റുളള താരങ്ങളില്‍ നിന്നും വ്യത്യസ്ഥനായിരുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ നടന് പിസ എന്ന ചിത്രത്തിന്റെ വിജയമാണ് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നത്. കാര്‍ത്തിക്ക് സുബരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു തമിഴില്‍ വിജയ് സേതുപതി നായകനടനായി അരങ്ങേറ്റം കുറിച്ചിരുന്നത്.

ശ്രദ്ധേയ സിനിമകള്‍
പിസയ്ക്കു ശേഷമിറങ്ങിയ സൂതു കവും എന്ന ചിത്രവും നടന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. നളന്‍ കുമാരസാമി സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയംകൊണ്ടും അവതരണവുംകൊണ്ടും ഏറെ മികവ് പുലര്‍ത്തിയ ചിത്രമായിരുന്നു. സൂതു കവുവിനു ശേഷവും മക്കള്‍സെല്‍വന്റെതായി മികച്ച സിനിമകള്‍ ഒരുപാട് പുറത്തിറങ്ങിയിരുന്നു. പന്നെയാരും പദ്മിനിയും, ഇരൈവി,കഥൈ തിരക്കഥൈ വാസനം ഇയക്കം,വിക്രം വേദ തുടങ്ങിയ സിനിമകള്‍ താരത്തിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജുംഗ
വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് ജുംഗ. ഗോകുല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഗ്യാങ്ങ്‌സ്റ്ററായാണ് നടന്‍ എത്തുന്നത്. ഒരു നല്ല നാള്‍ പാത്ത് സൊല്‍റേന്‍ എന്ന ചിത്രത്തിനു ശേഷം സേതുപതിയുടെതായി എത്തുന്ന ചിത്രം കൂടിയാണ് ജുംഗ. ഗ്യാങ്ങ്‌സ്‌ററര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിജയ് സേതുപതി പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് ഈ ചിത്രം

ചിത്രത്തിലെ നായികമാര്‍
മഡോണ സെബാസ്റ്റ്യനും സയേഷയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കാതലും കടന്തു പോകും, കാവന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സേതുപതിയുടെ നായികയായി മഡോണ വീണ്ടുമെത്തുന്ന ചിത്രമാണിത്. ഇവര്‍ക്കൊപ്പം ഹാസ്യതാരം യോഗി ബാബുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി ഗ്യാങ്ങ്സ്റ്റര്‍ വേഷത്തില്‍ വീണ്ടുമെത്തുന്ന ചിത്രം കൂടിയാണ് ജുംഗ.

ടീസര്‍ നല്‍കിയ ആവേശം
ചിത്രത്തിന്റെതായി നേരത്തെ മികച്ചൊരു ടീസര്‍ അണിയറപ്രവര്‍ത്തകര് പുറത്തുവിട്ടിരുന്നു. ജുംഗയുടെ ടൈറ്റില്‍ സോങ്ങ് ടീസറായിരുന്നു ഇറങ്ങിയിരുന്നത്. ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസര്‍ നല്‍കിയ ആവേശത്തിനു പിന്നാലെ ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.

ട്രെയിലര്‍ പുറത്ത്
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ജുംഗയുടെ കിടിലന്‍ ഒരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലറില്‍ വിജയ് സേതുപതിയുടെ മികച്ച പ്രകടനം തന്നെയാണ് കാണാന്‍ സാധിക്കുക. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് ജുംഗയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ട്രെയിലര്‍ കാണൂ
ജുങ്കയുടെ ട്രെയിലര്‍ കാണൂ


Click it and Unblock the Notifications











