മാനസിക നില തകര്‍ന്ന യുവാവായി മക്കള്‍ സെല്‍വന്‍! കടൈസി വ്യവസായി ക്യാരക്ടര്‍ ലുക്ക് വൈറല്‍!
സിനിമയിലെ കഥാപാത്രങ്ങള്‍ക്കായി വേറിട്ട മേക്കോ ഓവറുകളില്‍ എത്താറുളള താരമാണ് വിജയ് സേതുപതി. അടുത്തിടെ സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിനായി ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തില്‍ നടന്‍ എത്തിയത് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമകളിലെ കഥാപാത്രങ്ങളായെല്ലാം ഞെട്ടിക്കുന്ന പ്രകടനം നടത്തികൊണ്ടാണ് മക്കള്‍ സെല്‍വന്‍ മുന്നേറുന്നത്.
ഇത്തവണ കടൈസി വ്യവസായി എന്ന പുതിയ ചിത്രത്തിലും വ്യത്യസ്തമാര്‍ന്നൊരു റോളിലാണ് സേതുപതി എത്തുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് ചിത്രങ്ങളിലെ നടന്റെ ക്യാരക്ടര്‍ ലുക്ക് ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ മാനസിക നില തകര്‍ന്ന യുവാവായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങളും ജീവിതവുമാണ് സിനിമയില്‍ കാണിക്കുന്നത്. കാക്ക മുട്ടെെ, ആണ്ടവന്‍ കട്ടളെെ എന്നീ സിനിമകള്‍ ഒരുക്കിയ എം മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാഷി ഖന്ന നായികയായി എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, പശുപതി, രവി പ്രകാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


Click it and Unblock the Notifications