ജനങ്ങൾക്കൊപ്പം വിജയ് സേതുപതി!! ഗജയിൽ ദുരിതത്തിലായവർക്ക് താരത്തിന്റെ സഹായം, കാണൂ
രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജ താണ്ഡവമാടിയത്.
Recommended Video

സിനിമയേയും സിനിമ താരങ്ങളേയും എപ്പോഴും ഹൃദത്തിനോട് ചേർത്ത് നിർത്തുന്നവരാണ് തമിഴ് ജനത. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിന് കൊടുത്ത സ്നേഹം പരിഗണനയുമാണ് താരങ്ങൾക്കും കൊടുക്കുന്നത്. താരങ്ങളുടെ ദുഃഖത്തിലും സന്തോഷത്തിലും ഇവരും പങ്കാളികളാകും. അത്രയധികം അത്മബന്ധമാണ് പ്രേക്ഷകർക്ക് താരങ്ങളുമായി. അതുകൊണ്ട് തന്നെയാണ് സിനിമ റിലീസ് ദിനത്തിൽ അപകടമായ പലതും ചെയ്യുന്നത്. ഇതുപോലെ തന്നെയാണ് താരങ്ങൾക്കും. എപ്പോഴും പ്രേക്ഷകർക്കൊപ്പം നിൽക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്.

ഈ അടുത്ത കാലങ്ങളായി തൊട്ടതെല്ലാം പൊന്നാക്കുന്ന താരമാണ് വിജയ് സേതുപതി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായ 96 സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിത തന്റെ ആരാധകർക്ക് കൈതാങ്ങായി കൂടെ നിൽക്കുകയാണ് താരം. തമിഴ്നാടിനെ തന്നെ അടിമുടി കുലുക്കിയ സംഭവമാണ് ഗജാ ചുഴലിക്കാറ്റ്. ദുരതബാധിതരായ ജനങ്ങൾ കൈത്താങ്ങായി താരം എത്തിരിക്കുകയാണ്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് 25 ലക്ഷം രൂപ സംഭാവന ചെയ്തു.
രാമനാഥപുരം, പുതുക്കോട്ടൈ, കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവാരൂര്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളാണ് ഗജ താണ്ഡവമാടിയത്. മൂന്ന് ഘട്ടങ്ങളിലായി ഒമ്പത് മണിക്കൂറാണ് ഗജ കരയിലുണ്ടായിരുന്നത്. ജില്ലകളിലായി ഇതുവരെ 45 മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 1ലക്ഷം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.


Click it and Unblock the Notifications











