താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പില്‍ മക്കല്‍ സെല്‍വന്‍! ലാഭത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്
വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ലാഭം. ശ്രുതി ഹാസന്‍ ആദ്യമായി മക്കള്‍ സെല്‍വന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. നടന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പുതിയൊരു പോസ്റ്റര്‍ കൂടി പുറത്തുവന്നിരുന്നു. താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ സേതുപതി എത്തുന്നത്. ലാഭത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

എസ് പി ജനനാഥനാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിക്കും ശ്രുതി ഹാസനും പുറമെ നടന്‍ ജഗപതി ബാബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കലൈരസന്‍, ഹരീഷ് ഉത്തമന്‍, സായി ധന്‍സിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
റാംജി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഡി ഇമാനാണ് സംഗീതമൊരുക്കുന്നത്. സെവന്‍ സി എസ് എന്റര്‍ടെയ്ന്‍മന്റെസുമായി ചേര്‍ന്നാണ് വിജയ് സേതുപതി പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നത്. എപ്രില്‍ മാസത്തിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുക. ലാഭത്തിന് പുറമെ ദളപതി വിജയ്‌ക്കൊപ്പമുളള മാസ്റ്റര്‍ എന്ന ചിത്രവും വിജയ് സേതുപതിയുടെ വരാനിരിക്കുന്ന സിനിമയാണ്.


Click it and Unblock the Notifications