സൂപ്പര്‍ ഡീലക്‌സിന്റെ വിജയത്തിനു പിന്നാലെ 'ലാഭം' കൊയ്യാന്‍ മക്കള്‍ സെല്‍വന്‍! ഒപ്പം ശ്രുതിഹാസനും!
വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ലാഭം. സേതുപതി തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ ശ്രുതി ഹാസനാണ് നായികാ വേഷത്തില്‍ എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ് പി ജനനാഥനാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ചെന്നൈയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. വിഎസ് പി പ്രൊഡക്ഷന്‍സിന്റെ ട്വിറ്റര്‍ പേജിലായിരുന്നു ലാഭത്തിന്റെ പൂജ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നത്. 7സിഎസ് എന്റര്‍ടെയ്ന്‍മെന്റും സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. വിജയ് സേതുപതിക്കും ശ്രുതി ഹാസനും പുറമെ നടന്‍ ജഗപതി റാവുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

റാംജി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഡി ഇമാനാണ് സംഗീതമൊരുക്കുന്നത്. കൈനിറയെ ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി തമില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ മലയാളത്തിലും മക്കള്‍ സെല്‍വന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയില്‍ ജയറാമിനൊപ്പമാണ് വിജയ് സേതുപതി എത്തുന്നത്.


Click it and Unblock the Notifications