ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് മക്കള്‍ സെല്‍വന്റെ കിടിലന്‍ മേക്ക് ഓവര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴിലെ മുന്‍നിര നടനായി ഉയര്‍ന്ന താരമാണ് വിജയ് സേതുപതി. വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നടന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന ചിത്രമായിരുന്ന നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കൈനിറയെ ചിത്രങ്ങളാണ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സീതാക്കത്തി എന്ന ചിത്രമാണ് ഇതില്‍ പ്രധാനപ്പെട്ടൊരു ചിത്രം. ബാലാജി ധരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് മക്കള്‍സെല്‍വന്‍ അവതരിപ്പിക്കുന്നത്. സീതാക്കാത്തിയുടെതായി പുറത്തിറങ്ങിയ ഒരു മേയ്ക്കിംഗ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ വ്യത്യസ്ഥമാര്‍ന്നൊരു മേക്ക് ഓവറിലാണ് വിജയ് സേതുപതി എത്തുന്നത്

സീതാകാത്തി എന്ന ചിത്രം

സീതാകാത്തി എന്ന ചിത്രം

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം തമിഴില്‍ താരമൂല്യം ഉയര്‍ന്ന നടനാണ് വിജയ് സേതുപതി. വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രമാണ് സീതാകാത്തി. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് നടന്‍ എത്തുന്നത്. അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീതാകാത്തിയില്‍ വെല്ലുവിളി നിറഞ്ഞ രണ്ടു കഥാപാത്രങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. വ്യത്യസ്ഥമാര്‍ന്നൊരു
പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് അറിയുന്നത്.

നായികയായി രമ്യാ നമ്പീശന്‍

നായികയായി രമ്യാ നമ്പീശന്‍

രമ്യാ നമ്പീശനും അര്‍ച്ചനയുമാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികമാരായി എത്തുന്നത്. സേതുപതി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം രമ്യ താരത്തിനൊപ്പം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി. പിസ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്. സീതാകാത്തിയില്‍ ഷാരു എന്ന കഥാപാത്രമായി മലയാളി നടി പാര്‍വതിനായരും ചിത്രത്തില്‍ എത്തുന്നുണ്ട്. പാര്‍വതിയെ കൂടാതെ അര്‍ച്ചന,ഗായത്രി, ജെ മഹേന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍

ചിത്രത്തിന്റെ സംവിധായകന്‍

നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ തമിഴില്‍ ശ്രദ്ധേയനായ ബാലാജി ധരണീധരനാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്. ബാലാജിയുടെ ആദ്യ ചിത്രത്തിലും വിജയ് സേതുപതി തന്നെയായിരുന്നു നായകനായി എത്തിയിരുന്നത്. കാളിദാസ് ജയറാം നായകനായ ഒരു പക്ക കഥൈ എന്ന ചിത്രവും ബാലാജി തന്നെയായിരുന്നു ഒരുക്കിയിരുന്നത്. ഇത്തവണയും മികച്ചൊരു ചിത്രവുമായാണ് ബാലാജി എത്തുന്നത്

വിജയ് സേതുപതിയുടെ മേക്ക് ഓവര്‍

വിജയ് സേതുപതിയുടെ മേക്ക് ഓവര്‍

സീതാകാത്തി ചിത്രത്തിനായി വിജയ് സേതുപതി നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. സീതാകത്തിയില്‍ എണ്‍പതു വയസുളള കഥാപാത്രത്തിനായിട്ടായിരുന്നു വിജയ് സേതുപതി മേക്ക് ഓവര്‍ നടത്തിയിരുന്നത്. അണിയറപ്രവര്‍ത്തകര്‍ തന്നെയായിരുന്നു വിജയ് സേതുപതിയെ ഒരുക്കുന്ന വീഡിയോ പുറത്തുവിട്ടിരുന്നത്. സേതുപതിയുടെ പുതിയ ലുക്കിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്

വീഡിയോ കാണൂ

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X