ദേഹത്ത് തൊടാന്‍ ശ്രമിച്ച കുഞ്ഞാരാധകന്റ കൈയ്യില്‍ ഉമ്മ വെച്ച് മക്കള്‍സെല്‍വന്‍! വീഡിയോ വൈറല്‍
വിജയ് സേതുപതിയുടെ സിനിമകള്‍ക്കെന്നും മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ചെറിയവേഷങ്ങളില്‍ നിന്നും നായകനടനായി ഉയര്‍ന്ന താരത്തിന്റെ ചിത്രങ്ങളെ പ്രേക്ഷകര്‍ വരവേല്‍ക്കാറുണ്ട്. ഏത് തരം സിനിമയായാലും കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യാറുളള ഒരു താരം കൂടിയാണ് വിജയ് സേതുപതി.
അഭിനയത്തിനു പുറമെ താരത്തിന്റെ സ്വഭാവത്തെക്കുറിച്ചും എല്ലാവരും എടുത്തുപറയുന്ന ഒരു കാര്യമാണ്. ആരാധകര്‍ക്കൊപ്പം എവിടെനിന്നായാലും ഫോട്ടോ എടുക്കാനും മറ്റും സേതുപതി നിന്നുകൊടുക്കാറുണ്ട്. നിലവില്‍ പുതിയ ചിത്രം മാമനിതന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരമുളളത്. സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ് സേതുപതിയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

സേതുപതിയുടെ സിനിമകള്‍ക്ക്
വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളിലൂടെയും ആയിരുന്നു വിജയ് സേതുപതി പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയിരുന്നത്. തമിഴില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ച നടന്‍ വളരെ പെട്ടെന്നായിരുന്നു ജനപ്രിയ താരമായത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സേതുപതിയുടെ സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കാറുളളത്. അടുത്തിടെയിറങ്ങിയ 96,പേട്ട തുടങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണം എല്ലായിടത്തുനിന്നും ലഭിച്ചിരുന്നു.

സ്വതസിദ്ധമായ അഭിനയശൈലി
സ്വതസിദ്ധമായ അഭിനയശൈലി കൈമുതലാക്കി കൊണ്ടാണ് മക്കള്‍സെല്‍വന്‍ തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അഭിനയ ശൈലിയും സ്വഭാവവുമാണ് നടനെ ജനപ്രിയ താരമാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം സേതുപതിയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ എടുത്ത ഒരു വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ എല്ലാവരും ഏറ്റെടുത്തത്.

മക്കള്‍ സെല്‍വന്‍ കേരളത്തില്‍
പുതിയ ചിത്രം മാമനിതന്റെ ഷൂട്ടിംഗിനായി വിജയ് സേതുപതി കേരളത്തില്‍ എത്തിയിരുന്നു. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കാനായി ആലപ്പുഴയിലായിരുന്നു സേതുപതിയും സംഘവും എത്തിയിരുന്നത്. ആലപ്പുഴയില്‍ എത്തിയ നടന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ നല്‍കിയിരുന്നത്. മക്കള്‍ സെല്‍വന്‍ കീ ജയ് എന്ന് ആര്‍പ്പുവിളിച്ചാണ് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ആരാധകര്‍ ഒഴുകിയെത്തിയത്.

ഷൂട്ടിംഗിന്റെ ഇടവേളക്കിടെ
ഷൂട്ടിംഗിന്റെ ഇടവേളക്കിടെ പുറത്തിറങ്ങി കൂടിനിന്ന ആരാധകരെ കാണുകയും കൈകൊടുക്കുകയും ചെയ്തിരുന്നു താരം. ഒരുമിച്ച് നിന്ന് ഒരു ചിത്രമെടുത്തോട്ടെ എന്ന് ചോദിച്ച ആരാധകനോട് പിന്നെന്താ ഉറപ്പായും, പക്ഷേ ഇപ്പോള്‍ ഷൂട്ടിംഗിലാണ് അതു കഴിഞ്ഞ് എന്നും മക്കള്‍സെല്‍വന്‍ മറുപടി നല്‍കി. തിരക്കിനിടെ തന്നെ തൊടാന്‍ കൈനീട്ടിയ കുഞ്ഞാരാധകന്റെ കൈയ്യില്‍ ഒരു ഉമ്മ സമ്മാനിച്ചാണ് താരം സെറ്റിലേക്ക് മടങ്ങിയത്.

ആലപ്പുഴയില്‍ അഞ്ചു ദിവസം
ആലപ്പുഴയില്‍ അഞ്ചു ദിവസം കൂടി സിനിമയുടെ ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് അറിയുന്നത്.ആലപ്പുഴ ബീച്ചിനടുത്തെ കയര്‍ കോര്‍പ്പറേഷന്‍ ഗോഡൗണിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സീനു രാമസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എം സുകുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ ചിത്രം നിര്‍മ്മിക്കുന്നു.
വീഡിയോ കാണൂ


Click it and Unblock the Notifications











