പേട്ടയ്ക്കു ശേഷം മാമനിതനുമായി മക്കള്‍ സെല്‍വന്‍! ചിത്രത്തില്‍ ഓട്ടോ ഡ്രൈവറായി സൂപ്പര്‍താരം
Recommended Video

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാമനിതന്‍. സേതുപതിയുടെ തന്നെ മുന്‍ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. സിനിമയില്‍ ഓട്ടോ ഡ്രെെവറായിട്ടാകും വിജയ് സേതുപതി എത്തുകയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
മാമനിതന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ ആദ്യമായി നിര്‍മ്മിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. നിര്‍മ്മാണത്തിനു പുറമെ സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നതും യുവന്‍ ശങ്കര്‍ രാജയാണ്.

നടുവുലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗായത്രിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. വിജയ് സേതുപതിയുടെ മുന്‍ചിത്രങ്ങളായ തേന്‍മേര്‍ക്ക് പരുവകാട്രു, ധര്‍മ്മദുരൈ, ഇടംപൊരുള്‍ യെവള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്തിരുന്നത് സീനു രാമസാമി ആയിരുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഡിസംബറില്‍ ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം രജനികാന്തും വിജയ് സേതുപതിയും ഒന്നിച്ച പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. പൊങ്കല്‍ റിലീസായി എത്തിയ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു, ചിത്രം മൂന്ന് ദിവസങ്ങള്‍കൊണ്ട് നൂറ് കോടി ക്ലബിലെത്തുകയും ചെയ്തു.


Click it and Unblock the Notifications











