പൊളക്കട്ടും പറ പറ...! ദളപതിക്ക് പിന്നാലെ മക്കള്‍സെല്‍വന്റെ മാസ്റ്റര്‍ ഗാനം! വീഡിയോ
ദളപതി വിജയുടെ മാസ്റ്റര്‍ റീലിസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. മാനഗരം, കൈദി തുടങ്ങിയ സിനിമകളുടെ വിജയത്തിന് ശേഷമാണ് സംവിധായകന്‍ വിജയ് ചിത്രവുമായി എത്തുന്നത്. ഷൂട്ടിഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. അനിരുദ്ധ് രവിചന്ദറാണ് മാസ്റ്ററിന് വേണ്ടി സംഗീതമൊരുക്കുന്നത്.

നേരത്തെ വിജയ് ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. മൂന്ന് ഗാനങ്ങളാണ് നേരത്തെ മാസ്റ്ററിന്റെതായി പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ വിജയ് സേതുപതിയുടെ ഒരു ഗാനവും സമുഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. അനിരുദ്ധിന്റെ സംഗീതത്തില്‍ സന്തോഷ് നാരായണന്‍ പാടിയ പൊളക്കട്ടും പറ പറ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
കോളേജ് പ്രൊഫസറായ ജോണ്‍ ദുരൈരാജ് അഥവാ ജെഡി ആയിട്ടാണ് ചിത്രത്തില്‍ ദളപതി വിജയ് എത്തുന്നത്. മാസ്റ്ററിന്റെ റിലീസ് നേരത്തെ കൊറോണ കാരണം മാറ്റിവെച്ചിരുന്നു. ബിഗിലിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് സൂപ്പര്‍ താരത്തിന്റെ പുതിയ സിനിമ എത്തുന്നത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യതയാണ് വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മാര്‍ച്ച് 15നായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് നായിക. ദളപതിയും മക്കള്‍ സെല്‍വനും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
മാസ്റ്റര്‍ ഓഡിയോ ലോഞ്ചില്‍ ദളപതിയും മക്കള്‍സെല്‍വനും നടത്തിയ പ്രസംഗവും നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നിലവില്‍ വിജയ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു സിനിമ തന്നെയാകും മാസ്റ്ററെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











