സ്‌റ്റൈല്‍ മന്നന് വില്ലനായി മക്കള്‍ സെല്‍വന്‍! പേട്ടയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ തരംഗമാവുന്നു

By Midhun Raj

കാര്‍ത്തിക്ക് സുബ്ബരാജിന്റെ രജനീകാന്ത് ചിത്രം പേട്ട റിലീസിങ്ങിനൊരുങ്ങുകയാണ്. പൊങ്കല്‍ റിലീസായി എത്തുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കന്നത്. 2.0യ്ക്ക് ശേഷമെത്തുന്ന തലൈവരുടെ പുതിയ ചിത്രവും വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരുളളത്.

പേട്ടയുടെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ വൈറലായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ ജിത്തു എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്.

vijay sethupathi,

സിമ്രാന്‍ നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോബി സിംഹ,നവാസുദ്ദീന്‍ സിദ്ധിഖി,തൃഷ, ശശികുമാര്‍,സനത് റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മലയാളത്തില്‍നിന്ന് മണികണ്ഠന്‍ ആചാരിയും പേട്ടയില്‍ എത്തുന്നുണ്ട്. സണ്‍ പിക്‌ചേഴസിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ചിത്രത്തിലെ മരണമാസ് എന്ന ഗാനം സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലും ചിത്രത്തില്‍ രജനി എത്തുന്നുണ്ട്. തിരു ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. ചിത്രം റിലീസിങ്ങിനൊരുങ്ങുന്നതിനിടെ വലിയ പ്രതീക്ഷയിലാണ് ആരാധകരുളളത്. വിന്റേജ് രജനീകാന്തിനെയാവും പേട്ടയിലൂടെ കാണാന്‍ കഴിയുക എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X