വിജയ്‌യുടെ വില്ലനായി മക്കള്‍സെല്‍വന്‍! ദളപതി 64നായി വിജയ് സേതുപതിക്ക് വലിയ പ്രതിഫലം

By Midhun Raj

Recommended Video

Vijay Sethupathi To Play Antagonist In Thalapathy 64 | FilmiBeat Malayalam

ദളപതി വിജയ്‌യുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ്‌യുടെ എറ്റവും പുതിയ ചിത്രമായ ബിഗില്‍ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ദളപതിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായ ബിഗിലിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്ന സമയത്താണ് നടന്റെ പുതിയ സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നത്.

ദളപതി 64

ദളപതി 64 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസമാണ് ആരംഭിക്കുന്നത്. മാനഗരം, കൈതി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദളപതി 64ല്‍ വിജയുടെ വില്ലനായി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എത്തുമെന്ന് കഴിഞ്ഞ ദിവസമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ സ്ഥീരീകരിച്ചത്. വിജയ് സേതുപതിയെ കാണിച്ചുകൊണ്ടുളള ദളപതി 64ന്റെ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടായിരുന്നു സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരുന്നത്.

ദളപതിയും മക്കള്‍സെല്‍വനും

ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന വിവരം ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. നേരത്തെ രജനീകാന്ത് ചിത്രം പേട്ടയിലും വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. പേട്ടയുടെ വമ്പന്‍ വിജയത്തിന് ശേഷമാണ് ദളപതി വിജയ്‌ക്കൊപ്പവും മക്കള്‍ സെല്‍വന്‍ എത്തുന്നത്. സ്ഥീരികരണം വന്നതോടെ ചിത്രത്തിന് വേണ്ടി വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു.

പത്ത് കോടി രൂപയാണ്

പത്ത് കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വിജയ് സേതുപതി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമ എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ മാളവിക മോഹനന്‍ നായികയാവുമെന്നും അറിയുന്നു. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തില്‍ അരങ്ങേറിയ നടി രജനീകാന്തും വിജയ് സേതുപതിയും ഒന്നിച്ച പേട്ടയിലും അഭിനയിച്ചിരുന്നു.

ദളപതി 64ന്റെ

ദളപതി 64ന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെ ന്നാണ് അറിയുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. സിനിമയിലെ മറ്റു താരങ്ങളെക്കുറിച്ചുളള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. അടുത്ത വര്‍ഷം സമ്മര്‍ റിലീസായി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറക്കാര്‍ ശ്രമിക്കുന്നത്.

അതേസമയം വിജയുടെ

അതേസമയം വിജയുടെ എറ്റവും പുതിയ ചിത്രമായ ബിഗില്‍ അവസാന ഘട്ടത്തിലാണ്, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മെര്‍സല്‍,തെറി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X