സീതാകത്തിയില്‍ ഇരട്ടവേഷത്തില്‍ മക്കള്‍സെല്‍വന്‍ എത്തുന്നു! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സീതാകത്തി. 96നു ശേഷമെത്തുന്ന സേതുപതി ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ബാലാജി ധരണധീരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്.
അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ സേതുപതി എത്തുന്നത്. എഴുപതിലധികം പ്രായമുളള നായകനായാണ് സീതാകത്തിയില്‍ താരം എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോയും പോസ്റ്ററുമെല്ലാം നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു. നടി അര്‍ച്ചനയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികാവേഷത്തില്‍ എത്തുന്നത്.

സംവിധായകന്‍ ജെ മേഹേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യാ നമ്പീശന്‍,പാര്‍വ്വതി നായര്‍, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഗോവിന്ദ് മേനോനാണ് സീതാകത്തിക്കായി സംഗീതമൊരുക്കുന്നത്. വിജയ് സേതുപതിയുടെ മുന്‍ ചിത്രം 96നു വേണ്ടി സംഗീതമൊരുക്കിയതും ഗോവിന്ദ് മേനോനായിരുന്നു.
ഡിസംബര്‍ 20നാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്കും പോസ്റ്ററിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. സീതാകതിയിലെ അയ്യാ എന്ന ഗാനമായിരുന്നു നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ത്യാഗരാജന്‍ കുമാരരാജയുടെ വരികള്‍ക്ക് ഗാനം ആലപിച്ചിരുന്നത് വിജയ് പ്രകാശ് ആയിരുന്നു.


Click it and Unblock the Notifications











