96നു പിന്നാലെ അടുത്ത ചിത്രവുമായി മക്കള്‍ സെള്‍വന്‍! സീതാകതിയിലെ ഗാനം പുറത്ത്! കാണൂ
96 എന്ന വിജയ ചിത്രത്തിനു ശേഷം വിജയ് സേതുപതിയുടെതായി റിലിസീങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ് സീതാകതി. ബാലാജി ധരണധീരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കിയതെന്നാണ് അറിയുന്നത്.
അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ സേതുപതി എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സീതാകതിയിലെ അയ്യാ എന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ത്യാഗരാജന്‍ കുമാരരാജയുടെ വരികള്‍ക്ക് ഗാനം ആലപിച്ചിരിക്കന്നത് വിജയ് പ്രകാശാണ്. നടി അര്‍ച്ചനയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികാവേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ ജെ മേഹേന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രമ്യാ നമ്പീശന്‍,പാര്‍വ്വതി നായര്‍, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്, ഗോവിന്ദ് മേനോനാണ് സീതാകത്തിക്കായി സംഗീതമൊരുക്കുന്നത്. വിജയ് സേതുപതിയുടെ പുതിയ ചിത്രം 96നു വേണ്ടി സംഗീതമൊരുക്കിയതും ഗോവിന്ദ് മേനോനായിരുന്നു.


Click it and Unblock the Notifications











