ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി വിജയ് സേതുപതിയുടെ സിന്ധുബാദ് ടീസര്‍! വീഡിയോ വൈറല്‍! കാണൂ
സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. ഇത്തവണ ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നറുമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പേരന്‍പിനു പിന്നാലെ അഞ്ജലി അഭിനയിച്ച ചിത്രം കൂടിയാണിത്.
വിജയ് സേതുപതിയുടെ നായികാ വേഷത്തിലാണ് നടി എത്തുന്നത്. എസ് യു അരുണ്‍കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലേഷ്യയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

നേരത്തെ പന്നിയാരും പദ്മിനിയും എന്ന ചിത്രത്തിനു വേണ്ടി വിജയ് സേതുപതിയും അരുണ്‍കുമാറും ഒന്നിച്ചിരുന്നു. ജനുവരിയില്‍ വിജയ് സേതുപതിയുടെ ജന്മദിനത്തിലായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍,ഷാന്‍ സുദര്‍ശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











