വിജയ് സേതുപതിയുടെ ആക്ഷന്‍ ത്രില്ലര്‍ സിന്ധുബാദിന്റെ കിടിലന്‍ ട്രെയിലര്‍! വീഡിയോ കാണാം
വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. പന്നെയാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പേരന്‍പിന്റെ വിജയത്തിന് ശേഷം അഞ്ജലി നായികയാവുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് സിന്ധുബാദിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയും അഞ്ജലിയും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. ജൂണ്‍ 21നാണ് സിന്ധുബാദ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മക്കള്‍ സെല്‍വനൊപ്പം മകന്‍ സൂര്യ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്.

മുന്‍പ് നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നടന്റെ ചെറുപ്പകാലം സൂര്യ അവതരിപ്പിച്ചിരുന്നു. ലിങ്ക, വിവേക് പ്രസന്ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. പേട്ട,സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഇക്കൊല്ലം എത്തുന്ന വിജയ് സേതുപതിയുടെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. യുവന്‍ ശങ്കര്‍ രാജയാണ് സിന്ധുബാദിന് സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണവും റൂബെന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.


Click it and Unblock the Notifications











