വിജയ് സേതുപതിക്കൊപ്പം തകര്‍ത്താടി മകനും! സിന്ധുബാദിന്റെ വീഡിയോ വൈറല്‍! കാണൂ
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. ഇത്തവണ ഒരു ആക്ഷന്‍ മാസ് എന്റര്‍ടെയ്നറുമായിട്ടാണ് നടന്‍ എത്തുന്നത്. മക്കള്‍ സെല്‍വനൊപ്പം മകന്‍ സൂര്യ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിന്ധുബാദില്‍ കളളന്മാരുടെ വേഷത്തിലാണ് സേതുപതിയും മകനും എത്തുന്നത്. സിനിമയിലെ പുതിയൊരു വീഡിയോ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

റോക്ക് സ്റ്റാര്‍ റോബര്‍ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെതായി പുറത്തുവിട്ടിരിക്കുന്നത്. വിജയ് സേതുപതിയും സൂര്യയും തന്നെയാണ് ഗാനരംഗത്ത് തിളങ്ങുന്നത്. നേരത്തെ നാനും റൗഡി താന്‍ എന്ന ചിത്രത്തിലും വിജയ് സേതുപതിയുടെ ചെറുപ്പകാലം മകന്‍ അവതരിപ്പിച്ചിരുന്നു. എസ് യു അരുണ്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ പന്നിയാരും പദ്മിനിയും എന്ന ചിത്രത്തിനു വേണ്ടി വിജയ് സേതുപതിയും അരുണ്‍കുമാറും ഒന്നിച്ചിരുന്നു.
പേരന്‍പിനു പിന്നാലെ അഞ്ജലി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. മലേഷ്യയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍. ജനുവരിയില്‍ വിജയ് സേതുപതിയുടെ ജന്മദിനത്തിലായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റിങ്ങ് ചെയ്യുന്നു. വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍,ഷാന്‍ സുദര്‍ശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications