സൂപ്പര്‍ ഡീലക്‌സില്‍ ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പയായി മക്കള്‍ സെല്‍വന്‍! പുതിയ പോസ്റ്റര്‍ പുറത്ത്!
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായാണ് വിജയ് സേതുപതി എത്തുന്നത്.
ട്രാന്‍സ് ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായാണ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. സൂപ്പര്‍ ഡീലക്‌സിലെ പുതിയൊരു പോസ്റ്റര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ വിജയ് സേതുപതിയെ കാണിച്ചുകൊണ്ടുളള ഒരു പോസ്‌റററായിരുന്നു ഇന്ന് പുറത്തിറങ്ങിയിരുന്നത്. സേതുപതിക്കൊപ്പം ഫഹദ് ഫാസിലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സൂപ്പര്‍ ഡീലക്‌സില്‍ തുല്ല്യ പ്രാധാന്യമുളള കഥാപാത്രമായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. സാമന്ത അക്കിനേനിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. രമ്യ ക്യഷനും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
പിസി ശ്രീറാം,പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവര് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 28നാണ് വിജയ് സേതുപതിയുടെ സൂപ്പര്‍ ഡീലക്‌സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications