വിജയ് സേതുപതി മിനിസ്‌ക്രീനിലേക്ക്!അഭിനയത്തിനു പുറമെ അവതാരകനായും തുടക്കം കുറിക്കാന്‍ മക്കള്‍സെല്‍വന്‍

By Prashant V R

വിജയ് സേതുപതിയുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ച നടന്‍ വളരെ പെട്ടെന്നായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും താരത്തിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുളളത്. അടുത്തിടെയിറങ്ങിയ 96 എന്ന ചിത്രത്തിനു ശേഷം സേതുപതിക്ക് എല്ലായിടത്തും ആരാധകര്‍ കൂടിയിരുന്നു. മറ്റു താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അഭിനയ ശൈലിയും സ്വഭാവവുമാണ് നടനെ ജനപ്രിയ താരമാക്കി മാറ്റിയത്.

സ്വതസിദ്ധമായ അഭിനയശൈലി കൈമുതലാക്കി കൊണ്ടാണ് മക്കള്‍സെല്‍വന്‍ തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്.കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്ന കാര്യങ്ങളൊക്കോ താരം നേരത്തെ കാണിച്ചു തന്നിരുന്നു. നിലവില്‍ നിരവധി സിനിമകളാണ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സീതാകത്തി എന്ന ചിത്രമാണ് മക്കള്‍ സെല്‍വന്റെ പുതിയ സിനിമ. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെ ടെലിവിഷന്‍ അവതാരകനാവാനുളള തയ്യാറെടുപ്പുകളിലാണ് താരമുളളത്.

മക്കള്‍ സെല്‍വന്‍ എന്ന താരം

മക്കള്‍ സെല്‍വന്‍ എന്ന താരം

ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍നിന്നും നായകനടനായി ഉയര്‍ന്ന വിജയ് സേതുപതിയുടെ വളര്‍ച്ച അത്ഭുതത്തോടെയായിരുന്നു എല്ലാവരും കണ്ടത്. വ്യത്യസ്ത കഥാപാത്രങ്ങളും സിനിമകളും ചെയ്താണ് താരം തമിഴില്‍ മുന്നേറിയത്. നിലവില്‍ തമിഴില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് മക്കള്‍ സെല്‍വന്റെ സ്ഥാനം. നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തമിഴില്‍ താരമൂല്യം കൂടിയ നായകനടന്‍മാരില്‍ ഒരാളാവാനും വിജയ് സേതുപതിക്ക് സാധിച്ചിരുന്നു. സിനിമാഭിനയത്തിനു പുറമെ അടുത്തിടെയായിരുന്നു നിര്‍മ്മാണ രംഗത്തേക്കും നടന്‍ എത്തിയത്. വ്യത്യസ്തമാര്‍ന്ന സിനിമകള്‍ വിജയ് സേതുപതി പ്രൊഡക്ഷന്‍സിലൂടെ നേരത്തെ പുറത്തിറങ്ങിയിരുന്നു.

അവതാരകനാവുന്നു

അവതാരകനാവുന്നു

നിര്‍മ്മാണത്തിനു പുറമെ ഇപ്പോഴിതാ അവതാരകനായും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് താരമുളളത്. തമിഴിലെ പ്രമുഖ ചാനലുകളിലൊന്നായ സണ്‍ ടിവി സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്ന പുതിയ പരിപാടിയിലൂടെയാണ് സേതുപതി എത്തുന്നത്. ഒരു ടോക്ക് ഷോ ആയിരിക്കും ചാനലില്‍ മക്കള്‍ സെല്‍വന്‍ അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. വിജയ് സേതുപതിയ്ക്കു മുന്‍പ് നടന്‍ വിശാലും സണ്‍ ടിവി സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ എത്തിയിരുന്നു. നാം ഒരുവര്‍ എന്ന പരിപാടിയിലൂടെയായിരുന്നു വിശാല്‍ എത്തിയത്. പരിപാടി വന്‍വിജയമാവുകയും ചെയ്തിരുന്നു. വിശാലിനെ പോലെ മക്കള്‍ സെല്‍വനും ടെലിവിഷനില്‍ തിളങ്ങുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

പേട്ട

പേട്ട

അതേസമയം വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്ന പേട്ട റിലീസിങ്ങിനൊരുങ്ങുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനാവുന്ന ചിത്രത്തില്‍ ജിത്തു എന്ന കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പൊങ്കല്‍ റിലീസായിട്ടാണ് സ്റ്റൈല്‍മന്നനും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രം എത്തുന്നത്. നവാസുദ്ദീന്‍ സിദ്ധിഖി,ബോബി സിംഹ,തൃഷ,സിമ്രാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സണ്‍ പിക്‌ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

സീതാ കത്തി

സീതാ കത്തി

വിജയ് സേതുപതി വേറിട്ട ഗെറ്റപ്പുകളില്‍ എത്തുന്ന സീതാകത്തിയും റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ സേതുപതി എത്തുന്നത്. എഴുപതിലധികം പ്രായമുളള നായകനായാണ് സീതാകത്തിയില്‍ താരം എത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുമെല്ലാം തരംഗം സൃഷ്ടിച്ചിരുന്നു. നടി അര്‍ച്ചനയാണ് ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികാവേഷത്തില്‍ എത്തുന്നത്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

സീതാകത്തിക്കു പുറമെ സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയും സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ത്യാഗരാജന്‍ കുമാര രാജ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സെെരാ നരസിംഹ റെഡ്ഡി,ഇദം പൊരുള്‍ യെവള്‍ എന്നീ സിനിമകളും മക്കള്‍സെല്‍വന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X