പേട്ടയ്ക്കു ശേഷം മക്കള്‍സെല്‍വന്‍ വീണ്ടും വില്ലന്‍ വേഷത്തില്‍! ഇത്തവണ നേര്‍ക്കുനേര്‍ ഈ നായകനൊപ്പം
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ സിനിമാ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ 96ഉം പേട്ടയുമൊക്കെ വലിയ വിജയമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. നിലവില്‍ കൈനിറയെ സിനിമകളുമായിട്ടാണ് സേതുപതി തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
അതേസമയം വിജയ് സേതുപതി വീണ്ടും വില്ലന്‍ വേഷത്തിലെത്തുന്ന ഒരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. ഇത്തവണ തെലുങ്കിലാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ അനന്തരവനായ പഞ്ച വൈഷ്ണവ് തേജ് ആണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്നത്.

മനിഷ രാജ് സിനിമയില്‍ നായികയായി എത്തുന്നു. നവാഗതനായ ബുജി ബാബുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ തന്നെ വില്ലന്‍ വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തെലുങ്ക് ചിത്രത്തിനു പുറമെ മലയാളത്തില്‍ മാര്‍ക്കോണി മത്തായി എന്ന സിനിമയിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്. തമിഴില്‍ സൂപ്പര്‍ ഡീലക്‌സ്, മാമനിതന്‍, സൈര നരസിംഹ റെഡ്ഡി തുടങ്ങിയ സിനിമകളാണ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമകള്‍.


Click it and Unblock the Notifications