twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയില്‍ നിന്നും ബോധപൂര്‍വ്വം മക്കളെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ചു! കാരണം വ്യക്തമാക്കി സേതുപതി

    By Midhun Raj
    |

    ഏറെക്കാലം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച് പിന്നീട് നായകനടനായി മാറിയ താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് തമിഴ് സിനിമാ ലോകത്ത് നിലയുറപ്പിക്കാന്‍ നടന് സാധിച്ചിരുന്നു. വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും അവതരിപ്പിച്ചതിലൂടെയാണ് സേതുപതി എല്ലാവരുടെയും ഇഷ്ടം നേടിയെടുത്തിരുന്നത്. സൂപ്പര്‍താര പദവി ഒന്നും ആഗ്രഹിക്കാതെ എല്ലാ തരം ചിത്രങ്ങളും ചെയ്യാറുണ്ട് നടന്‍.

    അടുത്തിടെയായിരന്നു മക്കള്‍ സെല്‍വന്റെ എറ്റവും പുതിയ ചിത്രമായ സിന്ധുബാദ് പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ നടനൊപ്പം മകന്‍ സൂര്യ വിജയ് സേതുപതിയും അഭിനയിച്ചിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് സേതുപതി തുറന്നുപറഞ്ഞിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

    വിജയ് സേതുപതിക്കൊപ്പം മകന്‍

    വിജയ് സേതുപതിക്കൊപ്പം മകന്‍

    സിന്ധുബാദിന് മുന്‍പ് നാനും റൗഡി താന്‍ എന്ന ചിത്രത്തിലായിരുന്നു വിജയ് സേതുപതിയുടെ മകന്‍ അഭിനയിച്ചിരുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് സേതുപതിയുടെ ചെറുപ്പകാലമായിരുന്നു മകന്‍ അവതരിപ്പിച്ചിരുന്നത്. നാനും റൗഡി താന്‍ എന്ന ആദ്യ ചിത്രം കഴിഞ്ഞാണ് മക്കള്‍ സെല്‍വന്റെ മകന്‍ വീണ്ടും സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

    മകനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല

    മകനെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല

    അഭിമുഖത്തില്‍ സിന്ധുബാദിനെക്കുറിച്ച് സംസാരിക്കുന്ന സമയത്തായിരുന്നു മകനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വിജയ് സേതുപതി തുറന്നുപറഞ്ഞത്. സിനിമയുടെ പ്രശസ്തിയില്‍ നിന്നും താരപരിവേഷത്തില്‍ നിന്നുമെല്ലാം മക്കളെയും കുടുംബത്തെയും വിട്ടുനിര്‍ത്താന്‍ ആഗ്രഹിച്ചിരുന്നതായി സേതുപതി പറയുന്നു. മകനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സംവിധായകന്‍ അരുണ്‍ കുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അവനെ അഭിനയിപ്പിക്കാന്‍ തയ്യാറായത്.

    കുടുംബത്തെ ബോധപൂര്‍വ്വം

    കുടുംബത്തെ ബോധപൂര്‍വ്വം

    തന്റെ കുടുംബത്തെ ബോധപൂര്‍വ്വം സിനിമയില്‍ നിന്നും പ്രശസ്തിയില്‍ നിന്നുമൊക്കെ വിട്ടുനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു. സിന്ധുബാദിലെ കഥാപാത്രത്തിന് സൂര്യ ചേരുമെന്ന് അരുണ്‍ കുമാറായിരുന്നു എന്നോട് പറഞ്ഞത്. സൂര്യയുടെ ആദ്യ ചിത്രത്തിലെ പ്രകടനം കണ്ടാണ് അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ സൂര്യയുടെ അച്ഛനെന്ന നിലയില്‍ അരുണിനോട് ഒന്നുകൂടി ആലോചിക്കാന്‍ ഞാന്‍ പറഞ്ഞു. അവന് പ്രശസ്തിയും സമ്മര്‍ദ്ദവുമെല്ലാം താങ്ങാനുളള പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തന്നെയാണ് എനിക്കും ഭാര്യയ്ക്കു തോന്നിയിരുന്നത്.

    സിനിമയിലെ ആ റോളില്‍

    സിനിമയിലെ ആ റോളില്‍

    സിനിമയിലെ ആ റോളില്‍ വേറെ ആരെങ്കിലും അഭിനയിപ്പിച്ചു കൂടെയെന്ന് ഞാന്‍ ചോദിച്ചെങ്കിലും അരുണ്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിന്ധുബാദ് സെറ്റില്‍ വെച്ച് പല തവണ ഞാന്‍ സൂര്യയോട് ദേശ്യപ്പെട്ട് ബഹളം വെച്ചിട്ടുണ്ട്. എന്നാല്‍ അരുണിന് അവനെ വലിയ കാര്യമായിരുന്നു. സൂര്യയ്ക്ക് തിരിച്ചും അങ്ങനെ തന്നെ, വിജയ് സേതുപതി പറഞ്ഞു. സിന്ധുബാദില്‍ കളളന്മാരായാണ് സേതുപതിയും സൂര്യയും അഭിനയിച്ചിരുന്നത്.

    ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍

    ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍

    ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സേതുപതിക്കൊപ്പം മുഖ്യ വേഷത്തിലാണ് സൂര്യ എത്തിയിരുന്നത്. അഞ്ജലി നായികയായി എത്തിയ ചിത്രത്തില്‍ ലിങ്ക, വിവേക് പ്രസന്ന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അനതരിപ്പിച്ചു. യുവന്‍ ശങ്കര്‍രാജയായിരുന്നും സംഗീതം നിര്‍വ്വഹിച്ചിരുന്നത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തിന് ശേഷമായിരുന്നു വിജയ് സേതുപതിയുടെ പുതിയ സിനിമ എത്തിയിരുന്നത്.

    രണ്ടാമത്തെ കുഞ്ഞും എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍! ഇത് ദൈവനിയോഗമാണെന്ന് യഷിന്റെ ഭാര്യരണ്ടാമത്തെ കുഞ്ഞും എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍! ഇത് ദൈവനിയോഗമാണെന്ന് യഷിന്റെ ഭാര്യ

    ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള പതിനെട്ടാം പടി! വീണ്ടും വൈറലായി വീഡിയോ! ബുക്കിംഗ് തുടങ്ങി ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രാധാന്യമുളള പതിനെട്ടാം പടി! വീണ്ടും വൈറലായി വീഡിയോ! ബുക്കിംഗ് തുടങ്ങി

    English summary
    vijay sethupathi says about cinema and family
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X