കരിയര്‍ തന്നെ മാറ്റിമറിച്ച ആ ചിത്രത്തിന് ലഭിച്ച പ്രതിഫലം ആയിരം രൂപ!വെളിപ്പെടുത്തലുമായി വിജയ് സേതുപതി

By Prashant V R

Recommended Video

നായകനായ ചിത്രത്തിന് ലഭിച്ച പ്രതിഫലം ആയിരം രൂപ | filmibeat Malayalam

മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളിലൂടെയും ആയിരുന്നു നടന്‍ പ്രേക്ഷകരുടെ ഇഷ്ടംപിടിച്ചുപറ്റിയിരുന്നത്. തമിഴില്‍ എല്ലാതരം സിനിമകളിലും അഭിനയിച്ച നടന്‍ വളരെ പെട്ടെന്നായിരുന്നു ജനപ്രിയ താരമായത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സേതുപതിയുടെ സിനിമകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിക്കാറുളളത്. അടുത്തിടെയിറങ്ങിയ 96 എന്ന ചിത്രത്തിനു ശേഷം സേതുപതിക്ക് എല്ലായിടത്തും ആരാധകര്‍ കൂടിയിരുന്നു.

മറ്റു താരങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന അഭിനയ ശൈലിയും സ്വഭാവവുമാണ് നടനെ ജനപ്രിയ താരമാക്കി മാറ്റിയത്. സ്വതസിദ്ധമായ അഭിനയശൈലി കൈമുതലാക്കി കൊണ്ടാണ് മക്കള്‍സെല്‍വന്‍ തമിഴില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മുന്‍നിര നടന്‍മാരില്‍ ഒരാളായി ഉയര്‍ന്ന സേതുപതിയുടെ ജീവിതം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു.
അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തന്റെ കരിയറില്‍ വഴിത്തിരിവായ സിനിമയ്ക്ക് ലഭിച്ച പ്രതിഫലം വിജയ് സേതുപതി വെളിപ്പെടുത്തിയിരുന്നു.

പിസ എന്ന ചിത്രം

പിസ എന്ന ചിത്രം

ജൂനിയര്‍ അര്‍ട്ടിസ്റ്റില്‍ നിന്നും വിജയ് സേതുപതി നായകവേഷത്തിലേക്ക് ഉയര്‍ന്ന ചിത്രമായിരുന്നു പിസ. മിസ്റ്ററി ഹൊറര്‍ ചിത്രമായിരുന്ന പിസ തിയ്യേറ്ററുകളില്‍നിന്നും മികച്ച വിജയം നേടിയിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ മക്കള്‍സെല്‍വന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കി. സേതുപതി മൈക്കിള്‍ കാര്‍ത്തികേയനായി എത്തിയ ചിത്രത്തില്‍ രമ്യാ നമ്പീശന്‍ നായികാ വേഷം അവതരിപ്പിച്ചു. പിസയ്ക്കു ശേഷമായിരുന്നു സേതുപതിയുടെ കരിയറില്‍ വഴിത്തിരിവുണ്ടായത്. സിനിമയില്‍ അവസരങ്ങള്‍ കൂടിയതിനൊപ്പം നായകനായുളള സിനിമകള്‍ ധാരാളമായി വരാനും തുടങ്ങിയിരുന്നു.

വിജയ് സേതുപതി പറഞ്ഞത്

വിജയ് സേതുപതി പറഞ്ഞത്

അതേസമയം മികച്ച വിജയം നേടിയ പിസ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തായിരുന്നു പുറത്തിറങ്ങിയിരുന്നത്. നായകന്‍ പുതുമുഖം ആയിരുന്നതുകൊണ്ടും പലവിധ റിലീസ് പ്രശ്‌നങ്ങള്‍ വന്നതുമായിരുന്നു ഇതിന് കാരണം. 2012ലായിരുന്നു ഹൊറര്‍ ചിത്രമായിരുന്ന പിസ പുറത്തിറങ്ങിയിരുന്നത്. അടുത്തിടെ നടന്ന ഒരഭിമുഖത്തിലായിരുന്നു പിസയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ലഭിച്ച പ്രതിഫലം ആയിരം രൂപയായിരുന്നു എന്ന് വിജയ് സേതുപതി വെളിപ്പെടുത്തിയത്. ഡബ്ബിംഗ് സമയത്ത് തന്റെ കഷ്ടപ്പാട് കണ്ട് കാര്‍ത്തിക്ക് സുബ്ബരാജ് തനിക്ക് ആയിരം രൂപ കൂടി തരികയും ചെയ്തുവെന്നും അഭിമുഖത്തില്‍ വിജയ് സേതുപതി പറഞ്ഞിരുന്നു.

പിസയ്ക്ക് ശേഷം

പിസയ്ക്ക് ശേഷം

പിസയ്ക്ക് ശേഷം കാര്‍ത്തിക്ക് സുബ്ബരാജ് ഒരുക്കിയ ജിഗര്‍തണ്ടയിലും ഇരൈവിയിലും മക്കള്‍സെല്‍വന്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയിലും വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്നുണ്ട് ചിത്രത്തില്‍ ജിത്തു എന്ന വില്ലന്‍ കഥാപാത്രമായിട്ടാണ് സേതുപതി എത്തുന്നത്. ചിത്രം അടുത്ത മാസം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

പേട്ടയില്‍ അഭിനയിച്ചതിന്റെ സന്തോഷം

പേട്ടയില്‍ അഭിനയിച്ചതിന്റെ സന്തോഷം

പേട്ടയില്‍ അഭിനയിച്ചതിന്റെ സന്തോഷം അടുത്തിടെ വിജയ് സേതുപതി വെളിപ്പെടുത്തിയിരുന്നു. കൂടാതെ തലൈവര്‍ രജനീകാന്ത് ഓഡിയോ ലോഞ്ചില്‍ വെച്ച് താരത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധേയമായിരുന്നു. വിജയ് സേതുപതി സാധാരണ നടികനല്ല മഹാനടികന്‍ ആണെന്നായിരുന്നു രജനി ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ച് പറഞ്ഞിരുന്നത്. രജനിയുടെ വാക്കുകള്‍ കേട്ട് എഴുന്നേറ്റ് നിന്ന് മക്കള്‍ സെല്‍വന്‍ കൈകൂപ്പി വണങ്ങിയതും ശ്രദ്ധേയമായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X