സിനിമയിലെ ജയപരാജയങ്ങള്‍ സ്വീകരിക്കാറുളളത് ഒരേപോലെ! തുറന്നുപറഞ്ഞ് വിജയ് സേതുപതി

By Midhun Raj

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്കായി ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വ്യത്യസ്ത തരം കഥാപാത്രങ്ങളും ചിത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലേക്ക് എത്തിയ നടന്‍ വളരെയധികം കഷ്ടപ്പെട്ടുകൊണ്ട് തന്നെയാണ് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നത്.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമകളുടെ ജയപരാജയങ്ങള്‍ തനിക്ക് ഒരുപോലെയാണെന്ന് വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നു. വിജയമായാലും പരാജയമായാലും ഒരുപോലെയാണ് താന്‍ സ്വീകരിക്കാറുളളതെന്ന് നടന്‍ പറയുന്നു. ചെയ്യുന്ന സിനിമകളിലൊന്നും അമിത പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്താറില്ല.

vijay sethupathi

ആ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നാറുണ്ടെന്നും നടന്‍ പറഞ്ഞു. അതേസമയം സിന്ദുബാദ് എന്ന ചിത്രമായിരുന്നു വിജയ് സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് തിയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. മക്കള്‍ സെല്‍വനൊപ്പം മകന്‍ സൂര്യ വിജയ് സേതുപതിയും അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X