ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കൊപ്പം അംബേദ്കറെ വരച്ച് വിജയ് സേതുപതി! വൈറലായി ചിത്രം
സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് വിജയ് സേതുപതി. സിനിമയിലെ നടന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സൂപ്പര്‍ ഡീലക്‌സിന് ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച താരം കൂടിയായിരുന്നു മക്കള്‍സെല്‍വന്‍.
അവരുടെ പല പരിപാടികളിലും അതിഥിയായും നടന്‍ പങ്കെടുത്തിരുന്നു. എറ്റവുമൊടുവിലായി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം സംഘടിപ്പിച്ച വ്യത്യസ്ത രീതിയിലുളള ആഘോഷത്തിലും നടന്‍ ഭാഗമായിരുന്നു. 100 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ചേര്‍ന്ന് 7000 സ്‌ക്വയര്‍ ഫീറ്റുളള അംബേദ്കറുടെ ചിത്രം വരച്ചാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.

ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് വിജയ് സേതുപതി പങ്കെടുത്തത്. റെക്കോര്‍ഡിന്റെ ഭാഗമാകാന്‍ ഒരുങ്ങിയവരെ പ്രോല്‍സാഹിപ്പിക്കാനെത്തിയതായിരുന്നു മക്കള്‍ സെല്‍വന്‍. തങ്ങളുടെ പരിശ്രമത്തിന് പിന്തുണ അറിയിച്ചെത്തിയ നടന് സംഘാടകര്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ലിംഗസമത്വത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചയാള്‍ എന്ന നിലയ്ക്കാണ് അംബേദ്കറുടെ ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ വ്യക്തമാക്കി.


Click it and Unblock the Notifications