twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയ് സിനിമകളില്‍ മാത്രമോ പുകവലി?! 'സര്‍ക്കാരിന്' പിന്തുണയുമായി സേതുപതി

    By Midhun
    |

    ഇളയ ദളപതിയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അറ്റലീ സംവിധാനം ചെയ്ത മെര്‍സല്‍ എന്ന ചിത്രമായിരുന്നു ദളപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.മെര്‍സലിന്റെ വമ്പന്‍ വിജയത്തിനു ശേഷം വിജയ് നായകനാവുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്റ്‌റിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

    സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അല്ലു സിരിഷ് ഉണ്ടാകില്ല! വിശദീകരണവുമായി നടന്‍ തന്നെ രംഗത്ത്!സൂര്യ-മോഹന്‍ലാല്‍ ചിത്രത്തില്‍ അല്ലു സിരിഷ് ഉണ്ടാകില്ല! വിശദീകരണവുമായി നടന്‍ തന്നെ രംഗത്ത്!

    സ്റ്റൈലിഷ് ലുക്കില്‍ വിജയ് സിഗരറ്റ് വലിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ പോസ്റ്റ്‌റില്‍ കാണിച്ചിരുന്നത്. സര്‍ക്കാരിന്റെ പോസ്റ്റര്‍ നിരവധി വിവാദങ്ങള്‍ ഉണ്ടാവാന്‍ കാരണമായിരുന്നു. പോസ്റ്ററിനെ അനൂകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. സര്‍ക്കാര്‍ പോസ്റ്റര്‍ വിഷയത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയുടെ പ്രതികരണവും എത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

    സര്‍ക്കാര്‍

    സര്‍ക്കാര്‍

    മെര്‍സല്‍ എന്ന മെഗാഹിറ്റിനു ശേഷം ഇളയദളപതിയുടെതായി ഒരുങ്ങുന്ന ചിത്രമാണ് സര്‍ക്കാര്‍. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടുമാണ് വിജയ് എത്തുന്നത്. വിജയുടെ പതിവ് ഡാന്‍സ് നമ്പറുകളും പഞ്ച് ഡയലോഗുകളും ചിത്രത്തില്‍ ഉണ്ടാവും എന്നാണറിയുന്നത്. വിജയുടെ സര്‍ക്കാരിനായി ആവേശത്തോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഭൈരവയ്ക്കു ശേഷം വിജയും കീര്‍ത്തിയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍.

    വിജയ്-എആര്‍ മുരുകദോസ് ടീം

    വിജയ്-എആര്‍ മുരുകദോസ് ടീം

    എ.എര്‍ മുരുകദോസാണ് ഇളയദളപതിയുടെ സര്‍ക്കാര്‍ സംവിധാനം ചെ്യ്യുന്നത്. തുപ്പാക്കി, കത്തി എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മുരുകദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായി ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ഇത്തവണയും വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. വിജയ്‌ക്കൊപ്പം വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

    സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. കിടിലന്‍ ഗെറ്റപ്പിലാണ് ചിത്രത്തിന്റെ ഫസ്റ്റലുക്കില്‍ വിജയെ കാണിച്ചിരുന്നത്. ദീപാവലി റിലിസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലെത്തുകാ എന്നാണറിയുന്നത്. പ്രേംകുമാര്‍,യോഗി ബാബു, രാധ രവി,പാല കറുപ്പയ്യ,എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    പോസ്റ്റര്‍ വിവാദം

    പോസ്റ്റര്‍ വിവാദം

    സോഷ്യല്‍ മീഡിയയില്‍ എല്ലാ തന്നെ മികച്ച സ്വീകാര്യത ലഭിക്കുന്നതിനിടെ സര്‍ക്കാരിന്റെ പോസ്റ്റര്‍ വിവാദങ്ങളിലും പെട്ടിരുന്നു. പോസ്റ്ററില്‍ സിഗരറ്റ് വലിക്കുന്ന വിജയെ കാണിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. രൂക്ഷ വിമര്‍ശനങ്ങളായിരുന്നു ചിത്രത്തിന്‌റെ പോസ്റ്ററിനു നേരെ ഉണ്ടായത്.

    വിജയ് സേതുപതി പറഞ്ഞത്

    വിജയ് സേതുപതി പറഞ്ഞത്

    അതേസമയം സര്‍ക്കാരിനെ അനുകൂലിച്ച് വിജയ് സേതുപതി രംഗത്തെത്തിയിരുന്നു. സ്‌ക്രീനില്‍ സിഗരറ്റ് വലിക്കുന്നത് ഇക്കാലത്ത് ഒരു പ്രശ്‌നമേ
    അല്ലായെന്നാണ് മക്കള്‍ സെല്‍വന്‍ പറയുന്നത്. 1980കളിലാണ് അത് പ്രശ്‌നമായിരുന്നത്. എന്റെ പിതാവും സിഗരറ്റ് വലിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് പ്രചോദനമായിരുന്നില്ല. അതേസമയം സിനിമകളില്‍ അജിത്ത് സിഗരറ്റ് വലിക്കുന്നത് എന്നെ സ്വാധീനിച്ചിരുന്നു.വിജയ് സേതുപതി പറയുന്നു

    വിജയ് മാത്രമല്ല പുകവലിക്കുന്നത്

    വിജയ് മാത്രമല്ല പുകവലിക്കുന്നത്

    വിജയ് മാത്രമല്ല സിനിമകളില്‍ പുകവലിക്കുന്നതെന്നും വിജയ് സേതുപതി പറയുന്നു. പുകവലി ഹാനികരമാണെന്നത് എല്ലാവര്‍ക്കുമറിയാം പുകവലി നിരോധിക്കണമെന്ന് അത്രയധികം വാശിപ്പിടിക്കുന്നവര്‍ സിഗരറ്റ് കമ്പനികള്‍ക്കെതിരെ ശബ്ദിക്കണം.വിജയ് സേതുപതി പറഞ്ഞു.

    ആക്രമണങ്ങള്‍ നടന്നതിന് ഉത്തരവാദി നിങ്ങളല്ല! അത് വേട്ടക്കാര്‍ തന്നെ! മംമ്തയ്ക്ക് മറുപടിയുമായി റിമആക്രമണങ്ങള്‍ നടന്നതിന് ഉത്തരവാദി നിങ്ങളല്ല! അത് വേട്ടക്കാര്‍ തന്നെ! മംമ്തയ്ക്ക് മറുപടിയുമായി റിമ

    അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത അമ്മയുടെ ഒരൊറ്റ യോഗത്തിലെ പങ്കെടുത്തിട്ടുള്ളൂ, സ്ത്രീകള്‍ക്കായി ഡബ്ലുസിസിയുടെ ആവശ്യമില്ലെന്നും മംമ്ത

    English summary
    vijay sethupathi supports sarkkar movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X