»   » പട്ടിണി കിടന്നിട്ടുണ്ട്, ഒരുപാട് പേരുടെ കാലില്‍ വീണിട്ടുണ്ട്; യുവസൂപ്പര്‍താരം വെളിപ്പെടുത്തുന്നു

പട്ടിണി കിടന്നിട്ടുണ്ട്, ഒരുപാട് പേരുടെ കാലില്‍ വീണിട്ടുണ്ട്; യുവസൂപ്പര്‍താരം വെളിപ്പെടുത്തുന്നു

By: Rohini
Subscribe to Filmibeat Malayalam

ഇന്ന് തമിഴകത്ത് തിരക്കുള്ള യുവ സൂപ്പര്‍സ്റ്റാറാണ് ഇന്ന് വിജയ് സേതുപതി. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. വിജയം വിജയ് സേതുപതിയെ തേടിയെത്തുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ എത്തിയതാണ് വിജയ് സേതുപതി. അവിടെ നിന്നിങ്ങോട്ട് വിജയ് സേതുപതിയുടെ ജീവിതത്തില്‍ സംഭവിച്ചത് സിനിമയിലെ പോലെ മാജിക്കല്ല. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകളുണ്ടായിരുന്നു. അതേ കുറിച്ച് നടന്‍ വെളിപ്പെടുത്തുന്നു.

പലരുടെയും കാലില്‍ വീണു

സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. ഒന്നുമില്ലാതെ സിനിമയ്ക്ക് വേണ്ടി അലയുന്ന കാലങ്ങളില്‍ പട്ടിണി കിടന്നിട്ടുണ്ട്... ഒരവസരത്തിനായി പലരുടെയും കാലില്‍ വീണിട്ടുണ്ട്- വിജയ് പറയുന്നു.

കളിയാക്കലുകള്‍

അപ്പോഴൊക്കെ നാട്ടുകാര്‍ എനിക്ക് വട്ടാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. സിനിമ നിന്നെ പോലുള്ളവര്‍ക്കുള്ളതല്ല. സൗന്ദര്യവും കഴിവും വിദ്യാഭ്യാസവുമില്ലാതെ നീ കൂലിപ്പണിക്ക് പോകുന്നതാണ് നല്ലത് എന്നായിരുന്നു വിമര്‍ശനം

ക്ഷമയോടെ കാത്തിരുന്നു

എന്നാല്‍ കളിയാക്കല്‍ കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ വിശ്വസിച്ചിരുന്നു എന്നെങ്കിലും ഒരു അവസരം വരും എന്ന്. ഒന്നും രണ്ടുമല്ല, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് റോളുകളുമായി നീണ്ട എട്ട് വര്‍ഷങ്ങള്‍ കാത്തിരുന്നു

അനുഭവങ്ങള്‍

മുന്‍നിര സംവിധായകര്‍ വരെ നല്ല റോള്‍ ഉണ്ട് എന്നു പറഞ്ഞു വിളിക്കും, അവസാനം മറ്റൊരാള്‍ക്കു കൊടുക്കും. പക്ഷെ ഞാന്‍ തളര്‍ന്നില്ല. ക്ഷമയോടെ കാത്തിരുന്നു.

കഷ്ടപ്പെട്ടതിന്റെ ഫലം

കഷ്ടപെട്ടാല്‍ അതിന്നു ഫലം ദൈവം തരുമെന്ന് എന്നേ പഠിപ്പിച്ചത് ജീവിതമാണ്. ഇന്നു കൈനിറയെ സിനിമകള്‍. അടുത്ത വര്‍ഷം എന്റെ ആറ് സിനിമകള്‍ ഒന്നിച്ചു റിലീസാകുന്നു- വിജയ് സേതുപതി പറഞ്ഞു.

കരിയര്‍ ബ്രേക്ക് കിട്ടിയത്

പതിന്നോളം ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത വിജയ് സേതുപതിയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് പിസ എന്ന ചിത്രത്തിലൂടെയാണ്. പിസയ്ക്ക് ശേഷം വിജയ് ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നടുവില കൊഞ്ചം പാക്കത്തെ കാണും, സൂദ് കാവും, ഇതുക്ക് താനെ ആസൈപ്പട്ടൈ ബാലകുമാരന്‍, റമ്മി, തുടങ്ങി റക്ക എന്ന ചിത്രങ്ങള്‍ വരെ വിജയ് യുടെ നേട്ടങ്ങളാണ്.

English summary
Vijay Sethupathi: The average Joe who made it big in Tamil films
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam