ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനായി വിജയ് സേതുപതി? കൗതുകം സൃഷ്ടിച്ച് ചിത്രത്തിന്റെ പേര്

ക്രിക്കറ്റ് പ്രേമികളെ എക്കാലവും വിസ്മയിപ്പിച്ച മികച്ച സ്പിന്നർമാരിലൊരാളാണ് ശ്രീലങ്ക ക്രിക്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇപ്പോഴിത അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുകയാണ്. 800 എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരൻ ആയി എത്തുന്നത് വിജയ് സേതുപതിയാണത്രേ. എന്നാൽ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. 2019 ‍ ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

Muttiah Muralitharan-Vijay Sethupathi

ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. അതേസമയം ബിഗ് ബജറ്റ് ചിത്രമായ 800 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ചിത്രത്തിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ബയോപിക്കുകൾക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടേതാകുമ്പോൾ അത് ഇരട്ടിയാകുന്നു. ഇതിനു മുൻപ് മഹേന്ദ്രസിങ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരുടെ ജീവിതം സിനിമയായിരുന്നു. ചിത്രങ്ങൾ തിയേറ്ററുകളിൽ വൻ വിജയം നേടുകയും ചെയ്തിരുന്നു.

1972 ൽ ജനിച്ച മുരളിധരൻ 133 ടെസ്റ്റ് മത്സരങ്ങളും 350 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 800 ഉം ഏകദിനത്തിൽ 534 വിക്കറ്റ് നേടി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ടെസ്റ്റിൽ 800 വിക്കറ്റ് തികച്ച ഏക ബൗളറായതു കൊണ്ട് തന്നെ മുത്തയ്യയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് 800 എന്നാണ് പേര് നൽകിയിരിക്കുന്നത്.

മികച്ച ക്രിക്കറ്റ് പ്ലേയർ എന്നതിലുപരി നിരവധി വിവാദങ്ങളും താരത്തെ തേടിയെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചിത്രത്തിൽ ഇവയും പ്രതിപാദിക്കുമോ എന്നുളള ആകാംക്ഷയും പ്രേക്ഷകർക്കിടയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X