ദളപതി വിജയ്‌യോട് ഏറ്റുമുട്ടാനൊരുങ്ങി വിജയ് സേതുപതി? സൂപ്പര്‍ താരങ്ങള്‍ ആദ്യമായി നേര്‍ക്കുനേര്‍

By Midhun Raj

ദളപതി വിജയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴ് സൂപ്പര്‍ താരത്തിന്റെ ബിഗില്‍ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മെര്‍സല്‍, തെറി തുടങ്ങിയ സിനിമകള്‍ക്കു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗിലിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

ബിഗിലിന്റെ റിലീസിനോടനുബന്ധിച്ചാണ്

ബിഗിലിന്റെ റിലീസിനോടനുബന്ധിച്ചാണ് വിജയുടെ മറ്റു ചിത്രങ്ങളെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരുന്നത്. ബിഗിലിന് ശേഷം ദളപതി 64 ആണ് നടന്റെതായി വരുന്നത്. മാനഗരം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദളപതി 64ന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഒക്ടോബറിലാണ് വിജയ് ചിത്രത്തിന്റെ

ഒക്ടോബറിലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്ന സിനിമയില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് താരസുന്ദരി കിയാര അദ്വാനി ചിത്രത്തില്‍ നായികയായി എത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നു. എംഎസ് ധോണി ബയോപിക്ക്, കബീര്‍ സിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയയായ താരമാണ് കിയാര അദ്വാനി.

എക്‌സ് വി ഫിലിം ക്രിയേറ്റേഴ്‌സിന്റെ

എക്‌സ് വി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം തന്നെ ചിത്രത്തില്‍ വിജയുടെ വില്ലനായി ഒരു പ്രമുഖ താരം എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആയിരിക്കും ആ താരമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇക്കാര്യത്തില്‍

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. നേരത്തെ ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ പേട്ടയില്‍ രജനീകാന്തിന്റെ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തിയിരുന്നു. രജനി-മക്കള്‍ സെല്‍വന്‍ കൂട്ടുകെട്ട് ആരാധകര്‍ ഒന്നടങ്കം സ്വീകരിക്കുകയും ചെയ്തു. വിജയ്‌ക്കൊപ്പം ആദ്യമായിട്ടാണ് മക്കള്‍ സെല്‍വന്‍ എത്തുന്നത്. ഇത്തവണ ദീപാവലിക്ക് ഇരുതാരങ്ങളുടെയും ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നുണ്ട്.

ദളപതി 64

വിജയുടെ ബിഗില്‍ റിലീസ് ചെയ്യുന്ന സമയത്ത് തന്നെയാണ് സേതുപതിയുടെ സംഘതമിഴനും റിലീസിന് എത്തുന്നത്. കൂടാതെ ഇരുവര്‍ക്കൊപ്പം ധനുഷിന്റെ അസുരനും എത്തുന്നുണ്ട്. ദളപതി 64ന് പുറമെ വേലായുധത്തിന് ശേഷം മോഹന്‍ രാജ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ദളപതി 64 അടുത്ത വര്‍ഷം ദീപാവലി സമയത്താകും തിയ്യേറ്ററുകളിലേക്ക് എത്തുകയെന്ന് അറിയുന്നു.

വിജയുടെ ബിഗിലിന്റെ ട്രെയിലറിനായി

അതേസമയം വിജയുടെ ബിഗിലിന്റെ ട്രെയിലറിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തി്രിക്കുന്നത്. ദളപതി ചിത്രം ആഘോഷമാക്കാനുളള തയ്യാറെടുപ്പുകള്‍ ആരാധകര്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് വിജയ്. തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം വമ്പന്‍ റിലീസായിട്ടാകും ഇത്തവണയും വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X