തൃഷയ്ക്ക് വിജയ് സേതുപതിയുടെ പിറന്നാള്‍ സമ്മാനം
96 എന്ന ബ്ലോകബസ്റ്റര്‍ ചിത്രത്തിലൂടെ പ്രേക്ഷകമനം കീഴടക്കിയ താരജോടികളാണ് തൃഷയും വിജയ് സേതുപതിയും. പ്രക്ഷകരുടെ പ്രിയപ്പെട്ട ജാനുവും റാമും. 96 ലൂടെ തൃഷയ്ക്കും സേതുപതിയ്ക്കും ഇടയില്‍ നല്ലൊരു സൗഹൃദവും രൂപപ്പെട്ടു.

96 ന് ശേഷം തൃഷയ്ക്ക് പേട്ട കിട്ടി. രജന്കന്തിനൊപ്പം സ്വപ്‌ന തുല്യമായ വേഷമായിരുന്നു പേട്ടയിലേത്. ഇപ്പോള്‍ തൃഷ തന്റെ അറുപതാമത്തെ ചിത്രമായ പരമദം വിളയാട്ട് എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
ഇന്ന് (മെയ് 4) തൃഷയുടെ പിറന്നാളാണ്. തൃഷയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പരമദം വിളയാട്ടിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. തൃഷയുടെ അറുപതാമത്തെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നത് 96 നായകന്‍ വിജയ് സേതുപതിയാണ്.
24 ഹൗവേഴ്‌സ് സ്റ്റുഡിയോ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തിരുഗ്നനാണ്. ഒരു ഡോക്ടറായിട്ടാണ് ചിത്രത്തില്‍ തൃഷ എത്തുന്നത്. കൂടാതെ ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണെന്നാണ് സംവിധായകന്‍ പറയുന്നത്.


Click it and Unblock the Notifications











