സംഘ തമിഴനായി മക്കള്‍ സെല്‍വന്‍! മാസ് എന്റര്‍ടെയ്‌നറുമായി വിജയ് സേതുപതി വീണ്ടും
വിജയ് സേതുപതിയുടെ പുതിയ സിനിമകള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. രജനീകാന്തിന്റെ പേട്ടയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചായിരുന്നു സേതുപതി ഈ വര്‍ഷം തുടങ്ങിയത്. പേട്ട വന്‍ വിജയമായതോടെ നടന് വീണ്ടും തിരക്കേറിയിരുന്നു. കൈനിറയെ ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
സ്‌കെച്ച്,വാല് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ വിജയ് സേതുപതിയാണ് നായകവേഷത്തിലെത്തുന്നത്. സിനിമയ്ക്ക് സംഘ തമിഴന്‍ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിജയ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മക്കള്‍ സെല്‍വന്റെ ഒരു കംപ്ലീറ്റ് മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും സിനിമയെന്നാണ് അറിയുന്നത്. റാഷി ഖന്ന,നിവേദ പേതുരാജ് തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. വിവേക് മെര്‍വിന്‍ കൂട്ടുകെട്ട് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നു.
സൂരി,നാസര്‍,അശുതോഷ് റാണ,രവി കിഷന്‍,ജോണ്‍ വിജയ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സംഘ തമിഴനു പുറമെ സിന്ധുബാദ്, കടൈസി വ്യവസായി, സൈര നരസിംഹ റെഡ്ഡി, മാമനിതന്‍ തുടങ്ങിയവയും സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.


Click it and Unblock the Notifications