സൂപ്പര്‍ ഡീലക്‌സിലെ പ്രകടനത്തിന് മികച്ച നടനുളള പുരസ്‌കാരം നേടി വിജയ് സേതുപതി! അഭിമാനമായി നേട്ടം

By Prashant V R

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്‌. നടന്റെ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ആരാധകരുളള താരം കൂടിയാണ് നടന്‍.

ഇത്തവണത്തെ മെല്‍ബണ്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുളള പുരസ്‌കാരം വിജയ് സേതുപതിക്കാണ് ലഭിച്ചത്. സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയെ മികവുറ്റതാക്കിയതിനാണ് നടന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

vijay sethupathi

ബോളിവുഡ് താരങ്ങളായ ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ്, മനോജ് ബാജ്‌പേയ്, അമിതാഭ് ബച്ചന്‍, വിക്കി കൗശല്‍, നമദേന് ഗൗരവ് തുടങ്ങിയവരായിരുന്നു മികച്ച നടന്മാരുടെ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നത്. ആഗസ്റ്റ് ഏട്ട് മുതല്‍ 17വരെയാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ നടക്കുന്നത്.

അന്ധാദുനിലെ പ്രകടനത്തിന് മികച്ച നടിക്കുളള പുരസ്‌കാരം ബോളിവുഡ് താരം തബുവിനാണ് ലഭിച്ചത്. ശ്രീറാം രാഘവന്‍ മികച്ച സംവിധായകനായും സോയ അക്തറുടെ ഗല്ലി ബോയ് മികച്ച സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു. എക്‌സലന്‍സ് ഇന്‍ സിനിമ പുരസ്‌കാരം ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനാണ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X