പേട്ടയ്ക്ക് ശേഷം മക്കള്‍സെല്‍വന്റെ പുതിയ സിനിമ! സിന്ധുബാദിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ
Recommended Video

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സിന്ധുബാദ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. വിജയ് സേതുപതിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരുന്നത്.
സേതുപതിയുടെ തന്നെ പന്നയ്യാരും പദ്മിനിയും, സേതുപതി എന്നീ ചിത്രങ്ങളൊരുക്കിയ എസ് യു അരുണ്‍ കുമാറാണ് സിന്ധുബാദ് ഒരുക്കുന്നത്. വിജയ് സേതുപതിയും അരുണ്‍ കുമാറുമൊന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എസ് രാജരാജനാണ് സിനിമ നിര്‍മ്മിക്കുന്നത്.

യുവന്‍ ശങ്കര്‍രാജ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നു. സിന്ധുബാദിനു പുറമെ മാമനിതന്‍ എന്ന സിനിമയും മക്കള്‍ സെല്‍വന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ്. സേതുപതിയുടെ മുന്‍ സിനിമകള്‍ സംവിധാനം ചെയ്തിട്ടുളള സീനു രാമസാമിയാണ് ചിത്രമൊരുക്കുന്നത്.
രജനീകാന്തിനൊപ്പമുളള പേട്ട ആയിരുന്നു സേതുപതിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. പൊങ്കല്‍ റിലീസായി എത്തിയ സിനിമ വിജയകരമായാണ് എല്ലാ കേന്ദ്രങ്ങളിലും മുന്നേറികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











