മക്കളെ പേരല്ല വിളിക്കാറ്; അതിൽ അൽപ്പം കാര്യമുണ്ട്, അച്ഛനെന്ന ലേബലിൽ അവരുടെ അടുത്തേക്കില്ല- വിജയ് സേതുപതി
മക്കൾ സെൽവൻ എന്നത് പേരിലും പ്രവർത്തിയിലും ഒരു പോലെയാക്കാൻ ശ്രദ്ധിക്കുന്ന താരമാണ് വിജയ് സേതുപതി. ജനങ്ങളുടെ പ്രശ്നങ്ങൾക്കായി നില കൊണ്ട സിനിമകളുള്ളതിനാലാവാം വിജയ് സേതുപതിക്ക് മക്കൾ സെൽവൻ എന്ന പേര് കൂടി ലഭിച്ചത്. ജീവിതത്തിൽ വളരെ അധികം കഷ്ടപ്പെട്ട് ഉയർന്നുവെന്ന് നടനെന്ന പ്രത്യേകതയും താരത്തിനുണ്ട്. തമിഴ് മക്കൾക്ക് പ്രിയപ്പെട്ട നടൻ തൻ്റെ മക്കളോടെങ്ങനെയാണെന്ന് അറിയാമോ?
താരം തന്നെ പറഞ്ഞിരിക്കുകയാണ് അതിനുള്ള മറുപടി. തന്റെ ഏറ്റവും പുതിയ ചിത്രം മഹാരാജയുടെ പ്രമോഷനിൽ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി. എനിക്ക് ഒരു മകനും മകളുമാണ്, മക്കളെ വളരെയധികം ഞാൻ സ്നേഹിക്കുന്നുണ്ട് മക്കളുടെ മുന്നിൽ അവരുടെ ഭരണത്തിനൊക്കെ നിന്ന് കൊടുക്കുന്നൊതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ്.

മോളെ അമ്മാ.. എന്നും മോനെ അപ്പാ...എന്നുമാണ് വിളിക്കുന്നത്. ഷൂട്ടിംഗ് സെറ്റിലെ രസകരമായ കാര്യങ്ങളൊക്കെ തന്നെ ഇടക്ക് ഒഴിവ് സമയങ്ങളിൽ ഫോണിലാണെങ്കിൽ പോലും മക്കളോട് പങ്ക് വെക്കാറുണ്ട്. അവരുടെ നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ അത് വളരെ സീരിയസായി തന്നെ എടുക്കും. ഒരിക്കലും ഒരു അച്ഛൻ എന്ന ലേബലിൽ അവരുടെ അടുത്തേക്ക് പോവാറില്ല-അദ്ദേഹം പറഞ്ഞു. ചിലപ്പോൾ ഞാനും ഒരു കുട്ടി തന്നെയാണെന്നും താരം വ്യക്തമാക്കുന്നു. സ്വകാര്യ ജീവിതത്തെ പറ്റി അങ്ങനെ അധികം കാര്യങ്ങൾ വിജയ് സേതുപതി സംസാരിക്കാറില്ല. എൻ്റർടെയിൻമെൻ്റ് പോർട്ടലായ വെറൈറ്റിയോട് സംസാരിക്കവെയാണ് താരം മക്കളുടെ വിശേഷങ്ങളും പങ്ക് വെച്ചത്.
അച്ഛൻ-മകൾ ബന്ധത്തിനെ ആഴത്തിൽ വരച്ച് കാണിക്കുന്ന മഹാരാജ ഇതിനോടകം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞു. ബോക്സോഫീസിൽ വലിയ വിജയമാണ് ചിത്രം കാഴ്ച വെച്ചത്. താരത്തിൻ്റെ 50-ാമത്തെ ചിത്രമാണിത്. പിതാവെന്ന് നിലയിൽ തൻ്റെ ആശങ്കകളും ജിവിതവും ചിത്രത്തിലും കടന്നു വന്നുവെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പല സീനുകളുമെന്നും അദ്ദേഹം അഭിമുഖത്തിൽ പങ്കു വെച്ചിരുന്നു. വെട്രിമാരൻ ചിത്രം വിടുതലൈ- 2 ആണ് താരത്തിൻ്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
ബോക്സോഫീസിൽ ചിത്രം വളരെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കളക്ഷൻ ട്രാക്കറായ സാക്നിക്ക് ഡോട്ട് കോം പങ്കുവെച്ച കണക്കുകൾ പ്രകാരം ഇതുവരെ ചിത്രം നേടിയത് 98.25 കോടിയാണ്. ഇന്ത്യയിൽ നിന്നും മാത്രം ചിത്രം 74.25 കോടിയും ചിത്രം നേടിയെന്നും ബോക്സോഫീസ് റിപ്പോർട്ടുകളിൽ പറയുന്നു. ചിത്രത്തിൻ്റെ ആകെ ബജറ്റായി പറയുന്നത് 20 കോടി രൂപയാണ്.

വിജയ് സേതുപതിയെ കൂടാതെ മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, അഭിരാമി, മണികണ്ഠൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിതിലൻ സ്വാമിനാഥൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സുധാൻ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അജനീഷ് ലോകനാഥാണ്.
തമിഴ് ബോക്സോഫീസിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ബോക്സോഫീസ് ഓപ്പണിംഗ് കൂടിയായിരുന്നു ചിത്രം. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിങ്ങ് അവകാശങ്ങൾ നെറ്റ്ഫ്ലിക്സിനും സാറ്റലൈറ്റ് അവകാശം സ്റ്റാർ വിജയ്ക്കും ആണ്. ജൂലൈ 19-ന് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തും. അതേസമയം മഹാരാജയുടെ വിജയത്തിന് പിന്നാലെ വിജയ് സേതുപതി തൻ്റെ പ്രതിഫലം കുറച്ചതായും ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ താരം ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.


Click it and Unblock the Notifications











