twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രണയം മൂത്ത് ജോലി ഉപേക്ഷിച്ച് വിമാനം കയറി!!! അതേ നാട്ടില്‍ തിരിച്ചിറങ്ങിയത് സൂപ്പര്‍ സ്റ്റാറായി!!!

    പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് വേണ്ടിയാണ് വിജയ് സേതുപതി ദുബായ് വിട്ട് നാട്ടിലെത്തയിത്. പിന്നീട് തിയറ്ററില്‍ അക്കൗണ്ടന്റായി. സംവിധായകന്‍ ബാലുമഹേന്ദ്രയുടെ വാക്കുകള്‍ പ്രചോദനമായി.

    By Karthi
    |

    സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക പ്രീതി നേടിയ തമിഴ് നടനാണ് വിജയ് സേതുപതി. വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ തമിഴ് സിനിമാലോകത്ത് സ്വന്തമായി ഒരിടം കണ്ടെത്താന്‍ വിജയ് സേതുപതിക്കായി.

    പെട്ടന്ന് ഒരു ദിവസം താരമായി ഉദിച്ചുയര്‍ന്ന താരമല്ല വിജയ് സേതുപതി. ഒരു നടനാകണമെന്നുള്ള ആഗ്രഹവുമായി ഒട്ടേറെ അലഞ്ഞ് ഒടുവില്‍ ഇന്നത്തെ താര പദവിയിലേക്ക് ഉയര്‍ന്ന താരമാണ് വിജയ്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത് കുടുംബത്തില്‍ നിന്നാണ് വിജയ് സേതുപതി എത്തിയത്.

    പ്രണയിനിക്കായി ദുബായ് വിട്ടു

    പതിനാല് വര്‍ഷം മുമ്പ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിജയ് സേതുപതി നേട്ടിലേക്ക് വിമാനം കയറിയത് സിനിമയില്‍ കയറുന്നതിനായിരുന്നില്ല. പ്രണയിച്ച പെണ്‍കുട്ടിയെ തന്റെ ജീവിതത്തിലേക്ക് വിളിക്കാനായിരുന്നു.

    സിനിമാ താരമായി വീണ്ടും ആ നാട്ടിലേക്ക്

    പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ദുബായ് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ വിജയ് സേതുപതി ആളാകെ മാറിയിരിക്കുന്നു. സിനിമാ പ്രേമികളുടെ മനം കവരുന്ന സൂപ്പര്‍ സ്റ്റാറാണ് ഇന്ന് വിജയ്. പ്രണയത്തിന് വേണ്ടി പോയവന്‍ സൂപ്പര്‍ സ്റ്റാറായി വന്നിരിക്കുന്നു.

    കാവന്റെ പ്രീമിയര്‍ ഷോ

    തന്റെ പുതിയ സിനിമയായ കാവന്റെ രാജ്യാന്തര പ്രീമിയര്‍ ഷോയ്ക്ക് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് സേതുപതി ദുബായ് യില്‍ എത്തിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും നായികയായ മഡോണ സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്നു. താന്‍ മുമ്പ് താമസിച്ച സ്ഥലത്തെ സുഹൃത്തുക്കളും ഷോയ്ക്ക് എത്തിയിരുന്നു.

    മൂന്ന് വര്‍ഷത്തെ ദുബായ് ജീവിതം

    2000ല്‍ ദുബായിയില്‍ എത്തിയ വിജയ് മൂന്ന് വര്‍ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം 2003ല്‍ നാട്ടിലേക്ക് തിരിച്ചു. സിനിമയിലെ സൂപ്പര്‍ താരമായ വിജയ് സേതുപതിക്ക് ദുബായ് നഗരത്തില്‍ ഉപജീവനത്തിനായി അധ്വാനിക്കേണ്ടി വന്ന ഒരു പഴയകാലം ഉള്ളതായി ആര്‍ക്കും അറിയില്ല.

    അക്കൗണ്ടന്റായി ദുബായിയില്‍

    രാജപാളയം സ്വദേശിയാണ് വിജയ് ഗുരുനാഥ സേതുപതി എന്ന ആരാധകരുടെ പ്രീയപ്പെട്ട വിജയ് സേതുപതി. ദുബായിലെ ഒരു ഡിഷ് വിതരണ കമ്പിനിയിലെ അക്കൗണ്ടന്റായിട്ടായിരുന്നു ജോലി. ബര്‍ ദുബായിലെ ബറോഡ ബാങ്കിനടുത്തെ ഒരു കെട്ടിടത്തിലായിരുന്നു താമസം.

    കുടുംബത്തിന് വേണ്ടി മരുഭൂമിയിലേക്ക്

    സിനിമാ മോഹം എപ്പോഴുമുണ്ടെങ്കിലും തന്റെ കുടുംബത്തിലെ പ്രാരാബ്ദങ്ങള്‍ക്ക് വിജയ് സേതുപതിയെ എല്ലാ ഉപേക്ഷിച്ച് സിനിമയ്ക്കായി അലയുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു. മതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമായി വിജയ് മരുഭൂമിയില്‍ അധ്വാനിക്കാന്‍ ഇറങ്ങി.

    സിനിമയോടുള്ള അഭിനിവേശം വിട്ടില്ല

    സിനിമയോടെ അഭിനിവേശം ഉള്ളില്‍ കെടാതെ സൂക്ഷിച്ച വിജയ് മുറിയിലെ ടീവിയില്‍ വരുന്ന എല്ലാ സിനിമകളും മുടങ്ങാതെ കണ്ടു. തിയറ്ററില്‍ പോയി മലയാളം ഉള്‍പ്പെടെയുള്ള സിനിമകള്‍ കണ്ടു. സിനിമയോട് ഇത്രമാത്രം താല്പര്യമുള്ള വ്യക്തിയെ താന്‍ കണ്ടിട്ടില്ലെന്ന് വിജയ്‌ക്കൊപ്പം അന്ന് താമസിച്ചിരുന്ന മുരളി പറയുന്നു. മനോരമ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

    ഹൃദയം കവര്‍ന്ന ജെസ്സി

    കൊല്ലം സ്വദേശിനയായ ജെസ്സിയാണ് വിജയ് സേതുപതിയുടെ ഹൃദയം കവര്‍ന്ന സുന്ദരി. ഓണ്‍ലൈനിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയം പ്രണയത്തിന് വഴിമാറി. പിന്നീട് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

    തിയറ്ററില്‍ അക്കൗണ്ടന്റ്

    വിവാഹ ശേഷം സിനിമയില്‍ കയറിപ്പറ്റാനുള്ള ശ്രമമായിരുന്നു. എന്നാല്‍ അത് വിചാരിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല. അങ്ങനെ ചെന്നൈയിലെ കുത്തുപ്പട്ടറെ എന്ന തിയറ്ററില്‍ അക്കൗണ്ടന്റായി ജീവിതം ആരംഭിച്ചു. ഒപ്പം തന്നെ സിനിമയ്ക്കായുള്ള പരിശ്രമങ്ങളും തുടര്‍ന്നു.

    ബാലുമഹേന്ദ്രയുടെ വാക്കുകള്‍

    ഫോട്ടോജനിക് ആയ മുഖമാണ് വിജയ് സേതുപതിക്കെന്ന് അന്തരിച്ച സംവിധായകന്‍ ബാലു മഹേന്ദ്ര പറഞ്ഞതോടെ ഇത് തന്നെയാണ് തന്റെ വഴിയെന്ന് ഉറപ്പിച്ചു. സൂപ്പര്‍ താരങ്ങളുടെ സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം.

    വഴിത്തിരിവായ പിസ

    2010ല്‍ സീനു രാമസ്വാമിയുടെ തേന്മര്‍ക്ക് പരുവക്കാറ്റ് എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. തുടര്‍ന്ന 2012ല്‍ മൈക്കിള്‍ കാര്‍ത്തികേയന്‍ സംവിധാനം ചെയ്ത പിസ ഹിറ്റായതോടെ വിജയ് സേതുപതിയുടെ നല്ല കാലം ആരംഭിക്കുകയായിരുന്നു.

    പത്ത് വര്‍ഷത്തിന് ശേഷം വീണ്ടും ദുബായ്

    പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി വിജയ് ദുബായിയിലെത്തി. അതും ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മികച്ച നടനുള്ള അവാര്‍ഡ് ഏറ്റുവാങ്ങാന്‍. പക്ഷെ തിരക്ക് കാരണം അന്ന് പഴയ താമസ സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല.

    English summary
    Vijay Sethupai's life was not so easy as we imagine. He was in Dubai for three years as an accountant. He leave that job to marry his loved one Jessy, a Malayali girl.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X