വിജയുടെ നായികയായെത്തി, പിന്നീട് അഡൽട്ട് സിനിമയിലേക്ക്! അവിഹിതം ദാമ്പത്യത്തിൽ വില്ലനായി; മോണിക്കയുടെ ജീവിതം!
സിനിമയിൽ നിലനിന്നു പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വർഷങ്ങളോളം സിനിമയിൽ തുടരാനും വലിയ താരമാകാനും സാധിക്കുന്നത് വളരെ ചുരുക്കം ചിലർക്ക് മാത്രമാണ്. ആദ്യ സിനിമയിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്ന ധാരാളം നടന്മാരെയും നടിമാരെയും സിനിമകളിൽ കാണാൻ കഴിയും. അക്കൂട്ടത്തിൽ ഒരാളാണ് നടി മോണിക്ക കാസ്റ്റ്ലിനോ.
വിജയ് നായകനായ മിൻസാര കണ്ണ എന്ന ഹിറ്റ് സിനിമയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ നടിയാണ് മോണിക്ക കാസ്റ്റ്ലിനോ. അതിലെ ഉൻ പേയർ സൊല്ല ആസി ഗാനം മാത്രം മതി നടിയെ ഓർക്കാൻ. ആ ഗാനരംഗത്തിലൂടെ നിരവധി യുവാക്കളുടെ ഹൃദയം കീഴടക്കാൻ മോണിക്കയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിന് ശേഷം നടി തമിഴകത്ത് നിന്ന് അപ്രത്യക്ഷമായി. ഇന്നും ഹിറ്റായി നിൽക്കുന്ന മിൻസാര കണ്ണയിലെ ഗാനങ്ങൾ കാണുമ്പോൾ മോണിക്കയുടെ പേരും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്.

മുംബൈ സ്വദേശിനിയായ മോണിക്ക 1997 ൽ കാളിയ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നാണ് മിൻസാര കണ്ണയിലേക്ക് എത്തുന്നത്. വിജയിയെ നായകനാക്കി കെ എസ് രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ രണ്ടു നായികമാരിൽ ഒരാളായിരുന്നു മോണിക്ക. രാംഭയാണ് മറ്റൊരു നായിക വേഷം അവതരിപ്പിച്ചത്. ചിത്രത്തിൽ വിജയുടെ കഥാപാത്രം പ്രണയിക്കുന്ന കഥാപാത്രമായിരുന്നു മോണിക്കയുടെത്. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്.
എന്നാൽ പിന്നീട് മോണിക്കയ്ക്ക് തമിഴ് സിനിമയിൽ അവസരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ മോണിക്ക വീണ്ടും ഹിന്ദിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. കാമ സുന്ദരി, മേരി പ്രതീക്യ, ശിഖ, മെൻ നോട്ട് അലൗഡ്, റഫ്ത്ത റഫ്ത്ത, അണ്ടർ ട്രയൽ എന്നിങ്ങനെ ഒരുപിടി സിനിമകളിൽ മോണിക്ക അഭിനയിച്ചു. കൂടുതലും ഗ്ലാമറസ് വേഷങ്ങളിലാണ് നടി അഭിനയിച്ചത്. ചില അഡൽട്ട് സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ടെന്നാണ് വിവരം.
ഇതിനിടെയാണ് നടി വിവാഹിതയാകുന്നത്. 2010 ൽ സംവിധായകൻ സത്യപ്രകാശ് സിംഗിനെയാണ് മോണിക്ക വിവാഹം ചെയ്തത്. എന്നാൽ അവരുടെ ദാമ്പത്യ ജീവിതം അധികനാൾ നീണ്ടുനിന്നില്ല. ഒരു വർഷത്തിനുള്ളിൽ അവരുടെ ദാമ്പത്യ ജീവിതം അവസാനിച്ചു. ഭർത്താവിന്റെ അവിഹിതബന്ധങ്ങളും ഗാർഹിക പീഡനവുമാണ് വിവാഹമോചനത്തിന് കാരണമായത്. അതേസമയം കരിയറിലും താരത്തിന് അതൊരു മോശം സമയമായിരുന്നു. സിനിമകൾ ലഭിക്കാതെ വന്നതോടെ സീരിയലുകളിലേക്ക് തിരിയേണ്ടി വന്നു.

2020 വരെ ഏകദേശം പതിനഞ്ചോളം സിനിമകളിലാണ് മോണിക്ക അഭിനയിച്ചത്. അതിനിടെ കപിൽ ശർമ്മ ഷോയിലും എത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. കഴിഞ്ഞ മൂന്ന് വർഷമായി മോണിക്ക സീരിയലുകളിലും അത്ര സജീവമല്ല. സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയാണ് താരം. അതേസമയം മോണിക്ക വീണ്ടും സിനിമകളിൽ സജീവമാകുമോ, തമിഴിലേക് തിരികെയെത്തുമോ എന്നൊക്കെയാണ് തമിഴ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
നേരത്തെ കപിൽ ശർമ്മ ഷോയിൽ മോണിക്കയെ ഉൾപ്പെടുത്തിയതിന്റെ പേരിൽ ചില വിമര്ശനങ്ങളും ഉയർന്നിരുന്നു.അഡൾട്ട് സിനിമകളിലൂടെ പേരെടുത്ത താരത്തെ ടിആർപി റേറ്റിങ്ങിന് വേണ്ടി കൊണ്ടുവന്നു എന്ന പേരിൽ ഷോയ്ക്ക് എതിരെ ആയിരുന്നു വിമർശനം. എന്നാൽ വിമർശനങ്ങൾക്കിടയിലും കുറച്ചു നാൾ മോണിക്ക കപിൽ ശർമ്മ ഷോയുടെ ഭാഗമായിരുന്നു.


Click it and Unblock the Notifications











