ഒരു താരപുത്രനും ഈ അവസ്ഥ വരാതിരിക്കട്ടെ! ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റം വീണ്ടും അവതാളത്തില്‍!
തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന അരങ്ങേറ്റങ്ങളിലൊന്നാണ് ധ്രുവ് വിക്രമിന്റേത്. ബാലയുടെ വര്‍മയിലൂടെയാണ് താരപുത്രന്‍ അരങ്ങേറുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ തൃപ്തരാവാതിരുന്ന നിര്‍മ്മാതാക്കള്‍ ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. പിന്നാലെ ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മ്മയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായാണ് വര്‍മ്മ ഒരുങ്ങിയത്. നിര്‍മ്മാതാക്കളുടെ അതൃപ്തിയെത്തുടര്‍ന്ന് സംവിധായകനും പിന്‍വാങ്ങുകയായിരുന്നു. ധ്രുവിന്‍രെ ഭാവിയെക്കുറിച്ചോര്‍ത്ത് ആശങ്കയുള്ളതിനാല്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കരഞ്ഞുവെളുപ്പിച്ച രാത്രി! അഭിനയം നിര്‍ത്താന്‍ വരെ തോന്നി! എന്‍ജികെ ഷൂട്ടിനെക്കുറിച്ച് സായ് പല്ലവി!
സംവിധായകനേയും അണിയറപ്രവര്‍ത്തകരേയുമൊക്കെ മാറ്റിയെങ്കിലും നായകനായി ധ്രുവിനെ നിലനിര്‍ത്തിയിരുന്നു. ആദിത്യ വര്‍മ്മയെന്ന് സിനിമയ്ക്ക് പേരും നല്‍കിയിരുന്നു. ഗിരീശയ്യയാണ് സിനിമയൊരുക്കിയത്. ബനിത സന്ധുവാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പ്രിയ ആനന്ദും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ മറ്റ് ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഇതിനിടയിലാണ് വിക്രമിനെത്തേടി വക്കീല്‍ നോട്ടീസ് എത്തിയിട്ടുള്ളത്.സംവിധായകനായ ബാലയാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.

നേരത്തെ വര്‍മയ്ക്കായി ചിത്രീകരിച്ച രംഗങ്ങള്‍ ആദിത്യ വര്‍മയ്ക്കായി ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുള്ളത്. താരപുത്രന്റെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ വീണ്ടും പരിഭ്രാന്തിയിലായിരിക്കുകയാണ് ഇപ്പോള്‍. അടുത്തിടെയായിരുന്നു ധ്രുവ് ട്വിറ്റര്‍ പേജ് തുടങ്ങിയത്. വിക്രമായിരുന്നു ട്വിറ്റര്‍ ലോകത്തേക്ക് മകനെ പരിചയപ്പെടുത്തിയത്. ആദിത്യ വര്‍മയ്ക്കായി കാത്തിരിക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു നോട്ടീസ് എത്തിയത്. താരപുത്രന്റെ അരങ്ങേറ്റം അവതാളത്തിലാവുമോയെന്നാണ് ആരാധകരുടെ സംശയം.


Click it and Unblock the Notifications











