For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരഞ്ഞുവെളുപ്പിച്ച രാത്രി! അഭിനയം നിര്‍ത്താന്‍ വരെ തോന്നി! എന്‍ജികെ ഷൂട്ടിനെക്കുറിച്ച് സായ് പല്ലവി!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സായ് പല്ലവി. ആദ്യ സിനിമയിലൂടെ തന്നെ താരമായി നായികയ്ക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രങ്ങളായാലും അവ തന്നില്‍ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിരുന്നു. അഭിനയത്തിനും അപ്പുറത്ത് നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ മലര്‍ മിസ്സ് അതിരനിലൂടെ ഇടവേള അവസാനിപ്പിച്ചപ്പോഴും ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്.

  പ്രേമം 2 ല്‍ സായ് പല്ലവിയില്ലേ? വിളിച്ചാല്‍ ഉറപ്പായും വരുമെന്ന് താരം! വിളിക്കില്ലേയെന്ന് ആരാധകര്‍!

  പ്രേമത്തിന് പിന്നാലെ കലിയിലും അതിരനിലുമാണ് താരമെത്തിയത്. ദുല്‍ഖര്‍ സല്‍മാന് പിന്നാലെയായി ഫഹദ് ഫാസിലാണ് സായ് പല്ലവിയുടെ നായകനായെത്തിയത്. അധികം സംഭാഷണങ്ങളില്ലാതെയും മാസ്സാവാമെന്ന് തെളിയിച്ചായിരുന്നു താരത്തിന്‍രെ മുന്നേറ്റം. മലയാളം സംഭാഷണമാണ് തന്നെ കുഴക്കാറുള്ളതെന്നും ഈ ചിത്രത്തില്‍ അധികം സംഭാഷണമില്ലെന്നുമറിഞ്ഞപ്പോള്‍ തനിക്ക് സന്തോഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകവും സായ് പല്ലവിയുടെ വരവിനായി കാത്തിരിക്കുകയാണ്. ശെല്‍വരാഘവന്‍ ചിത്രമായ എന്‍ജികെയില്‍ നായികയായെത്തുന്നത് സായ് പല്ലവിയാണ്. രാകുല്‍ പ്രീത സിംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ്. ഇതിനിടയിലാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് സായ് പല്ലവിയെത്തിയത്.

  എന്‍ജികെ തിയേറ്ററുകളിലേക്കെത്തുന്നു

  എന്‍ജികെ തിയേറ്ററുകളിലേക്കെത്തുന്നു

  പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് എന്‍ജികെ. ഇടക്കാലത്ത് വെച്ച് സിനിമ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ശെല്‍വരാഘവന്‍ തന്റെ തീരുമാനം മാറ്റി തിരികയെത്തുന്നുവെന്നറിയിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. എന്നെന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള സിനിമകളുമായാണ് ഈ സംവിധായകന്‍ ഇതുവരെ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിക്ക് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്‌നവും സൂര്യ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കിയതുമൊക്കെ എന്‍ജികെ വൈകുന്നതിലേക്ക് നയിക്കുകയായിരുന്നു.

  ശെല്‍വരാഘവനൊപ്പമുള്ള അനുഭവം

  ശെല്‍വരാഘവനൊപ്പമുള്ള അനുഭവം

  രാഷ്ട്രീയക്കാരനായ നന്ദഗോപാല കുുമാരനായാണ് സൂര്യ എത്തുന്നത്. തനിനാടനായുള്ള സൂര്യയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതാദ്യമായാണ് ശെല്‍വരാഘവനും സൂര്യയ്ക്കുമൊപ്പവും പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചത്. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഏറെ സെലക്റ്റീവാണ് ഈ താരം, അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടാനാവില്ലെന്ന കാര്യത്തെക്കുറിച്ചും താരം തുടക്കം മുതല്‍ത്തന്നെ വ്യക്തമാക്കാറുണ്ട്. ശെല്‍വരാഘവനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞാണ് താരമെത്തിയിട്ടുള്ളത്.

  റീടേക്കുകളുടെ പെരുമഴ

  റീടേക്കുകളുടെ പെരുമഴ

  സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിരവധി തവണ റീടേക്ക് വേണ്ടി വന്നിരുന്നു. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ് സംവിധായകന്‍. അതിനാല്‍ത്തന്നെ നിരവധി തവണ റീടേക്ക് വേണ്ടി വന്നിരുന്നു. ചില സീനുകള്‍ മനോഹരമാക്കാന്‍ പറ്റാത്തതില്‍ താനും അസ്വസ്ഥയായിരുന്നുവെന്നും താരം പറയുന്നു. സൂര്യയുമായി ഇതേക്കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹവും സംസാരിച്ചത്. അദ്ദേഹത്തിനും റീടേക്കുകള്‍ വേണ്ടിവരാറുണ്ടെന്ന് പറഞ്ഞിരുന്നു.

  വല്ലാതെ സങ്കടപ്പെട്ടു

  വല്ലാതെ സങ്കടപ്പെട്ടു

  സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അദ്ദേഹത്തിന്‍രെ പ്രതീക്ഷയ്ക്കനുസരിച്ച് തനിക്ക് അഭിനയിക്കാനായില്ലെന്നും അതേത്തുടര്‍ന്ന് താനനുഭവിച്ച സങ്കടത്തെക്കുറിച്ചും തുറന്നുപറഞ്ഞാണ് താരമെത്തിയത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ആദ്യത്തെ ദിവസം ആ രംഗം ശരിയാവാതെ വന്നപ്പോള്‍ പിറ്റേ ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതിനിടയില്‍ തിരികെ മെഡിക്കല്‍ മേഖലയിലേക്ക് പോയാലോ എന്ന് വരെ താന്‍ ആലോചിച്ചിരുന്നുവെന്നും അമ്മയോട് ഇതേക്കുറിച്ച് പറഞ്ഞ് സങ്കടപ്പെട്ടിരുന്നുവെന്നും താരം പറയുന്നു.

  സംവിധായകന്‍ പറഞ്ഞത്

  സംവിധായകന്‍ പറഞ്ഞത്

  ആദ്യത്തെ ദിവസം ഓക്കെയായില്ലെങ്കിലും രണ്ടാമത്തെ ദിവസം ആദ്യ ടേക്കില്‍ത്തന്നെ ആ രംഗം ഓക്കേയായിരുന്നു. അമ്മ ഇതേക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ റീടേക്കുകള്‍ക്കായി സായ് പല്ലവി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി പരമാവധി ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നും സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംവിധായകന്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

   നൃത്തത്തിലെ മികവ്

  നൃത്തത്തിലെ മികവ്

  അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ചാണ് സായ് പല്ലവി മുന്നേറിയത്. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ നല്ലൊരു നര്‍ത്തകിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു. ഡാന്‍സുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. പ്രേമത്തിലും താരം മത്സരിച്ച് നൃത്തം ചെയ്തിരുന്നു. സ്റ്റേജ് പരിപാടികളില്‍ നൃത്തപ്രകടനവുമായും താരമെത്താറുണ്ട്.

  മലയാളത്തിലെ താരം?

  മലയാളത്തിലെ താരം?

  നൃത്തത്തിന്‍രെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് മലയാളത്തിലെ മികച്ച താരമെന്നായിരുന്നു താരം പറഞ്ഞത്. കലിയില്‍ സായിക്കൊപ്പം നൃത്തം ചെയ്യാനായി താനും ബുദ്ധിമുട്ടിയിരുന്നുവെന്നും തന്നെക്കുറിച്ചാണോ പറഞ്ഞതെന്നുമുള്ള അത്ഭുതത്തിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച കലിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 3 വര്‍ഷത്തിന് ശേഷമാണ് താരം വീണ്ടും മലയാളത്തിലേക്കെത്തിയത്.

  പ്രേമം 2ല്‍ അഭിനയിക്കുമോ?

  പ്രേമം 2ല്‍ അഭിനയിക്കുമോ?

  അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം സായ് പല്ലവിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചിരുന്നു. ക്യാംപസ് പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ മലര്‍ മിസ്സ് എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. വിജയ് യേശുദാസ് ആലപിച്ച മലരേ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രേമത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇതിനിടയിലാണ് താരത്തോട് രണ്ടാം ഭാഗവുമായി സഹകരിക്കുമോയെന്ന തരത്തിലുള്ള ചോദ്യം ഉന്നയിച്ച് ആരാധകരെത്തിയത്. സംവിധായകന്‍ വിളിച്ചാല്‍ തീര്‍ച്ചയായും താനെത്തുമെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്.

  English summary
  Sai Pallavi cried during NGK shoot, do you know why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X