23 സര്‍ജറികള്‍, ഇനിയൊരിക്കലും നടക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; സിനിമയെ വെല്ലുന്ന വിക്രമിന്റെ ജീവിതം

സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തങ്കലാന്‍. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന സിനിമയില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് പതിനഞ്ചിനാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. തന്റെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരേയും പോകുന്ന നടനാണ് വിക്രം. തന്റെ രൂപ മാറ്റങ്ങളിലൂടെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട് വിക്രം.

ഇപ്പോഴിതാ തങ്കലാനിലെ തന്റെ മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് വിക്രം. തങ്കലാനിലെ വിക്രമിനെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് താരം രൂപമാറ്റം കൈവരിച്ചിരിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും പ്രയാസമുള്ള കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് വിക്രം പറയുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു വിക്രം.

Vikram

''ഞാന്‍ സേതു, പിതാമഗന്‍, അന്യന്‍, ഐ, രാവണന്‍ തുടങ്ങിയ സിനിമകള്‍ ചെയ്തിട്ടുണ്ട്. എല്ലാം നന്നായി കഷ്ടപ്പെട്ട് ചെയ്തതാണ്. എന്റെ ഭാഗത്തു നിന്നും നല്ല ഇന്‍വോള്‍വ്‌മെന്റും ആവശ്യമായിരുന്നു. പക്ഷെ സത്യത്തില്‍ തങ്കലാന് വേണ്ടി ചെയ്തതിന്റെ പത്ത് ശതമാനം മാത്രമേ അതൊക്കെ വരികയുള്ളൂ.'' എന്നാണ് വിക്രം പറഞ്ഞത്.

''തങ്കലാനുമായി എനിക്ക് ആത്മീയമായൊരു കണക്ഷനാണുണ്ടായിരുന്നത്. അദ്ദേഹം ഒരു നേതാവാണ്, പോരാളിയാണ്. പക്ഷെ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ നിര്‍വചിക്കുന്നത് തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള നിശ്ചയദാര്‍ഢ്യമാണ്. അസാധ്യമെന്ന് എല്ലാവരും പറയുമ്പോഴും നേടാന്‍ സാധിക്കുമെന്ന് അവന് ഉറപ്പുണ്ട്. എനിക്കും അങ്ങനെയാണ്'' വിക്രം പറയുന്നു.

''എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിച്ചതത്രയും അഭിനയിക്കാനായിരുന്നു. കോളേജ് നാടകത്തില്‍ മികച്ച നടനായതിന് പിന്നാലെ എന്റെ കാല്‍ ഒടിഞ്ഞു. മൂന്ന് വര്‍ഷം ആശുപത്രിയില്‍ തന്നെ സ്ഥിരമായി. 23 സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. ക്രച്ചസ് ഉപയോഗിച്ചാണ് നടന്നിരുന്നത്. ഒരിക്കലും ശരിയായി നടക്കാന്‍ സാധിക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത്. പക്ഷെ എനിക്ക് ഭ്രാന്തായിരുന്നു'' വിക്രം പറയുന്നു.

''നടക്കാന്‍ തുടങ്ങിയതോടെ എനിക്ക് അഭിനയിക്കാനുള്ള അവസരങ്ങളും കിട്ടി തുടങ്ങി. എല്ലാം ശരിയാകുമെന്ന് ഞാന്‍ കരുതി. പക്ഷെ പത്ത് വര്‍ഷം നിരന്തര പരാജയങ്ങളായിരുന്നു. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് വീണ്ടും എല്ലാവരും പറഞ്ഞു. പക്ഷെ സ്വപ്‌നം തുടര്‍ന്നു. കഷ്ടപ്പാട് തുടര്‍ന്നു. ഇപ്പോള്‍ ഞാന്‍ ഈ വേദിയില്‍ നില്‍ക്കുകയാണ്. ഇതേ പാഷന്‍ തന്നെയാണ് തങ്കലാനേയും നയിക്കുന്നത്'' വികാരഭരിതനായി വിക്രം പറയുന്നു.

Vikram

വലിയൊരു താരനിര തന്നെ തങ്കലാനില്‍ അണിനിരക്കുന്നുണ്ട്. പാര്‍വ്വത, മാളവിക മോഹനന്‍, പശുപതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് സിനിമയുടെ സംഗീത സംവിധാനം. ഓഗസ്റ്റ് 15 നാണ് സിനിമയുടെ റിലീസ്. പാ രഞ്ജിത്തിന്റേയും വിക്രമിന്റേയും കരിയറുകളിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് തങ്കലാന്‍.

അതേസമയം പിഎസ് ടു ആണ് വിക്രമിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ ദിവസമാണ് പൊന്നിയന്‍ സെല്‍വനിലെ പ്രകടനത്തിന് വിക്രമിനെ തേടി മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരമെത്തിയത്. തങ്കലാനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതാദ്യമായിട്ടാണ് വിക്രമും പാ രഞ്ജിത്തും ഒരുമിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് പാര്‍വ്വതിയും തമിഴില്‍ അഭിനയിക്കുന്നത്.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X