»   » നായകനേക്കാള്‍ ഒരുപടി മുകളില്‍, വിജയ് സേതുപതിയുടെ വില്ലന്‍ വേഷം... വിക്രം വേദ ട്രെയിലര്‍!!!

നായകനേക്കാള്‍ ഒരുപടി മുകളില്‍, വിജയ് സേതുപതിയുടെ വില്ലന്‍ വേഷം... വിക്രം വേദ ട്രെയിലര്‍!!!

By: Karthi
Subscribe to Filmibeat Malayalam

തമിഴകത്ത് വളരെ വേഗം ആരാധകരെ നേടിയ താരമാണ് വിജയ് സേതുപതി. കേരളത്തിലും വിജയ് സേതുപതിക്ക് ധാരാളം ആരാധകരുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് അദ്ദേഹം പ്രേക്ഷക മനസിലേക്ക് കയറിയത്. തന്റെ കരിയറിലെ ആദ്യ വില്ലന്‍ വേഷവുമായി വിജയ് സേതുപതി എത്തുകയാണ് വിക്രം വേദയിലൂടെ. മാധവനാണ് ചിത്രത്തില്‍ നായകനാകുന്നത്.

vikram vedha

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ തിളങ്ങുന്നത് വിജയ് സേതുപതി തന്നെയാണ്. ഇരട്ട സംവിധായകരായ ഗായത്രി പുഷ്‌കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി ഗ്യാങ്‌സ്റ്ററായി എത്തുന്ന ചിത്രത്തില്‍ പോലീസ് ഓഫസറിന്റെ വേഷത്തിലാണ് മാധവന്‍ എത്തുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, ഹരീഷ് പേരാടി എന്നിവരും താരങ്ങളാകുന്നു.

ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ആര്യയെ നായകനാക്കി ഓരം പോ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകരായി മാറിയ ഗായത്രി പുഷ്‌കര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് വിക്രം വേദ. ജൂലൈ ഏഴിന് ചിത്രം തിയറ്ററിലെത്തും. 

ട്രെയിലർ കാണാം...

English summary
Vijay Sthupathi's first movie as an antagonist Vikram Vedha trailer released. R Madhavan plays the protagonist who is a police officer. Its the third movie of director duo Gayathri and Pushkar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam