»   » മാധവനും വിജയ് സേതുപതിയും നേര്‍ക്കുനേര്‍!!! വിക്രം വേദ ടീസര്‍ കാണാം!!!

മാധവനും വിജയ് സേതുപതിയും നേര്‍ക്കുനേര്‍!!! വിക്രം വേദ ടീസര്‍ കാണാം!!!

Posted By:
Subscribe to Filmibeat Malayalam

തമിഴിലെ ചോക്കളേറ്റ് ഹീറോ ഇമേജ് വിട്ട് കരുത്തുറ്റ കഥാപാത്രങ്ങളുമായി തമിഴില്‍ സജിവമാകുകായാണ് മാധവന്‍. ഇരുതി സിട്രുവില്‍ ബോക്‌സിംഗ് കോച്ചായി മികച്ച പ്രകടനം നടത്തിയ മാധവന്‍ ഒരിടവേളയ്ക്ക് ശേഷമാണ് അടുത്ത ചിത്രവുമായി എത്തുന്നത്. വിക്രം വേദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മാധവന്‍ എത്തുന്നത്.

Vikram Vedha

വിക്രം വേദയില്‍ മാധവന്റെ എതിരാളിയായി എത്തുന്നത് മികച്ച സിനിമകള്‍ കൊണ്ട് തമിഴകത്തിന്റെ താരമായി മാറിയ വിജയ് സേതുപതിയാണ്. പാതി നരച്ച താടിയും മുടിയുമായി വ്യത്യസ്തമായ ഗറ്റപ്പിലാണ് വിജയ് സേതുപതി എത്തുന്നത്. ഗ്യാങ്സ്റ്ററുടെ വേഷമാണ് വിജയ് സേതുപതിക്ക്. 2017ലെ ആദ്യ വിജയ് സേതുപതി ചിത്രമാണ് വിക്രം വേദ. ആക്ഷന്‍ ത്രില്ലര്‍ ചിത്രം മാധവന് പുതിയ പ്രതീക്ഷകള്‍ നല്‍കും. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.

ഇരട്ട സംവിധാകരായ പുഷ്‌കര്‍ ആന്‍ഡ് ഗായത്രി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്യയെ നായകനാക്കി ഒരുക്കിയ ഓരം പോയിലൂടെയാണ് പുഷകര്‍ ഗായത്രി ടീം സംവിധാന രംഗത്തേക്കെത്തുന്നത്. ഇരുവരുടേയും മൂന്നാമത്തെ ചിത്രമാണ് വിക്രം വേദ.

ടീസർ കാണാം!!!

English summary
Vikram Vedha tamil movie official teaser released. Madhvan and Vijay Sethupathi in the lead roles.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam