»   » ഈ രണ്ട് നടന്മാര്‍ക്കും വേണ്ടി ചാവാന്‍ ആരാധകരില്ല, പക്ഷെ ഇവരെ ഒരാളും വെറുക്കുന്നില്ല, ശത്രുക്കളില്ല!!

ഈ രണ്ട് നടന്മാര്‍ക്കും വേണ്ടി ചാവാന്‍ ആരാധകരില്ല, പക്ഷെ ഇവരെ ഒരാളും വെറുക്കുന്നില്ല, ശത്രുക്കളില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ എന്ന് പറഞ്ഞാല്‍ ചാവാന്‍ തയ്യാറായി നില്‍ക്കുന്ന ആരാധകരുണ്ട്. തമിഴ് സിനിമയില്‍ അല്പം അധികമാണ് ഈ ആരാധന. ആരാധിയ്ക്കുന്ന താരങ്ങള്‍ക്ക് വേണ്ടി ക്ഷേത്രം പണിയാനും പാലഭിഷേകം നടത്താനും രക്തസാക്ഷിയാവാനും വരെ ആളുകളുണ്ട്.

വിക്രമിനെയും തമന്നയെയും 'സ്‌കെച്ച്' ചെയ്യുന്ന വില്ലന്‍, മലയാളത്തില്‍ നിന്ന്, ആരാണ് ആ നടന്‍ ??

വിജയ്, സൂര്യ, കമല്‍ ഹസന്‍, അജിത്ത്, രജനികാന്ത് തുടങ്ങിയവരെ പോലെയുള്ള ആരാധകരൊന്നും വിക്രമിനും വിജയ് സേതുപതിയ്ക്കും ഇല്ല. അത്ര ശക്തമല്ല ഇവരുടെ ആരാധകരുടെ സംഘടന. എന്നാല്‍ മറ്റ് താരങ്ങളുടെ ആരാധകര്‍ പോലും വിക്രമിനെയും വിജയ് സേതുപതിയെയും സ്‌നേഹിക്കുന്നുണ്ട് എന്ന് മാത്രമല്ല, ഒരാള്‍ പോലും വെറുക്കുന്നില്ല.

സായ് പല്ലവി നിരസിച്ച വേഷം തമന്ന ഏറ്റെടുത്തു, വിക്രമിനൊപ്പം തമന്ന, ചിത്രങ്ങള്‍ വൈറലാവുന്നു !!

എന്തുകൊണ്ടാവും വിജയ് സേതുപതിയും വിക്രമും ആരാലും വെറുക്കപ്പെടാത്ത താരങ്ങളായത്. ഇരുവര്‍ക്കും തമ്മില്‍ ഒരാപാട് സമാനതകളുണ്ട്. അതെന്തൊക്കെയാണെന്നറിഞ്ഞുകൊണ്ട് തുടര്‍ന്ന് വായിക്കാം...

തുടക്കത്തിലെ കഷ്ടപ്പാട്

രണ്ട് പേരും ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഇന്റസ്ട്രിയില്‍ എത്തിയത്. എളുപ്പമായിരുന്നില്ല ഇരുവരുടെയും എന്‍ട്രി. ജൂനിയര്‍ ആര്‍സ്റ്റുമാരായിട്ടാണ് തുടങ്ങിയത്. മുഖം പോലുമില്ലാത്ത സ്‌ക്രീനില്‍ വെറുതേ വന്നു പോയി. ശങ്കറിന്റെയൊക്കെ ചിത്രത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായിട്ടാണ് വിക്രം തുടങ്ങിയത്. അതേ ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ അന്യനിലും ഐയിലുമൊക്കെ പിന്നീട് വിക്രം നായകനായി. വിജയ് സേതുപതിയാകട്ടെ ധനുഷ് നായകനായ പുതുപ്പേട്ടയില്‍ വെറുതേ സ്‌ക്രീനില്‍ വന്നു നിന്ന് പോകുകയായിരുന്നു. പിന്നീട് ധനുഷ് നിര്‍മിച്ച നാനും റൗഡി താന്‍ എന്ന ചിത്രത്തില്‍ നായകനായി എത്തിയത് കഠിന പ്രയത്‌നം ഒന്നുകൊണ്ട് മാത്രമാണ്.

സിനിമയോടുള്ള പാഷന്‍

രണ്ട് പേര്‍ക്കും സിനിമാ എന്ന മാന്ത്രിക ലോകത്തോട് അടങ്ങാത്ത പാഷനാണ്. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസത്തിനും തയ്യാര്‍. ആ ആത്മസമര്‍പ്പണത്തിന് മുന്നില്‍ ആരാധകര്‍ മുട്ടുമടക്കും. ഐ യ്ക്ക് വേണ്ടി വിക്രം ചെയ്ത സാഹസങ്ങളൊന്നും വാക്കുകള്‍ കൊണ്ട് പറഞ്ഞ് തീര്‍ക്കാന്‍ കഴിയില്ല.

ചെയ്യുന്ന വേഷങ്ങള്‍

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വിക്രമും വിജയ് സേതുപതിയും തമ്മില്‍ സാമ്യതകളുണ്ട്. തനിക്കിണങ്ങുന്ന, ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുക്കുന്നത്. ഹീറോയിസം കാണിക്കാന്‍ വേണ്ടി രണ്ട് പേരും സിനിമ ചെയ്യാറില്ല. കഥാപാത്രത്തിനാണ് പ്രധാന്യം നല്‍കുന്നത്. കഥാപാത്രമാണ് ഹീറോ എന്ന കാഴ്ചപ്പാടാണ് രണ്ട് പേര്‍ക്കും.

അഭിനയം സിനിമയില്‍ മാത്രം

അഭിനയം, അതും നാച്വറലായ അഭിനയം സിനിമയില്‍ മാത്രമാണ്. വ്യക്തി ജീവിതത്തില്‍ താന്‍ ആരോ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാറില്ല. രണ്ട് പേര്‍ക്കും തങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട്. കുറവുകളെ കുറിച്ച് പൂര്‍ണ ബോധ്യവുമുണ്ട്. ആരാധകരുമായി എന്നും നേരിട്ട് ബന്ധപ്പെടാന്‍ മാത്രമേ ശ്രമിക്കാറുള്ളൂ

പൊതു ജനങ്ങളുമായി സംസാരിക്കുമ്പോള്‍ ആ മിതത്വം സൂക്ഷിക്കും. സിനിമ പ്രമോട്ട് ചെയ്യാനാണ് വന്നത് എങ്കില്‍ സിനിമയെ കുറിച്ച് പറയും. അല്ലാതെ സ്വയം പുകഴാറില്ല. സെലിബ്രിട്ടികള്‍ എന്നാല്‍ സാധാരണക്കാര്‍ക്ക് അടുക്കാന്‍ കഴിയാത്ത എന്തോ ഭീകര ജീവിയാണ് എന്ന ചിന്ത പാടേ തുടച്ചുമാറ്റാന്‍ ഇരുവര്‍ക്കും തങ്ങളുടെ സംസാരത്തിലൂടെ സാധിക്കാറുണ്ട്.

മാസ്സുമാണ്..

നല്ല പവര്‍ഫുള്‍ റോളുകളും വിക്രമും വിജയ് സേതുപതിയും ഓണ്‍സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. തന്റെ കൊക്കിലൊതുങ്ങുന്ന മാസ് റോളുകളാണ് ഇരുവരും ചെയ്യുന്നത്. അതുകൊണ്ട് തന്നെ കാഴ്ചക്കാര്‍ക്ക് അതില്‍ അതിഭാവുകത്വം അനുഭവപ്പെടില്ല. അതേ സമയം മാസായിരിയ്ക്കുകയും ചെയ്യും

വിവാദങ്ങളില്ല

ഏറ്റവും പ്രധാനം അതാണ്.. സിനിമ പോലൊരു വലിയ ലോകത്ത് ഗോസിപ്പുകളും വിവാദങ്ങളും ഇല്ലാതെ ജീവിയ്ക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ചുറ്റും എത്ര ഗോസിപ്പുകള്‍ വന്നാലും അതൊന്നും വിക്രമിനെയും വിജയ് സേതുപതിയെയും ബാധിക്കാറില്ല. വിവാദങ്ങളില്‍ നിന്ന് എന്നും അകലയാണ് ഇരുവരും.

English summary
Vikram & Vijay Sethupathi: Why These Actors Have Zero Haters?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam