'സിമ്രാന്റെ ഇടുപ്പ് എനിക്ക് ഇഷ്ടമാണ്! വലിയ ആരാധികയാണ് ഞാൻ'; ചർച്ചയായി ഐശ്വര്യ രാജേഷിന്റെ വാക്കുകൾ!
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് നടി ഐശ്വര്യ രാജേഷ്. തമിഴിലെ മുന്‍നിര നായികയായ ഐശ്വര്യ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. വളരെ പെട്ടെന്നായിരുന്നു ഐശ്വര്യയുടെ വളർച്ച. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ പ്രതിഭ തെളിയിക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു. മലയാളത്തിൽ ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധനേടുന്നത്.
കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയാണ് തമിഴ് സിനിമയിൽ ഐശ്വര്യ രാജേഷ് തന്റേതായ ഇടം നേടിയെടുക്കുന്നത്. തീരക്കഥകൾ എന്ന ചിത്രമാണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നിരവധി ചിത്രങ്ങൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനിടെ തമിഴിലെ മുൻനിര നായികമാരിൽ ഒരാളായ സിമ്രാനെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകൾ ആരാധക ശ്രദ്ധനേടുകയാണ്.

തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സ്വപ്ന സുന്ദരിയാണ് നടി സിമ്രാൻ. ബോളിവുഡിലൂടെ കരിയർ ആരംഭിച്ച സിമ്രാൻ തെന്നിന്ത്യൻ സിനിമകളിലൂടെയാണ് താരമാകുന്നത്. വളരെ പെട്ടെന്ന് തന്നെ തമിഴിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറിയ സിമ്രാൻ രജനീകാന്ത്, കമൽ ഹാസൻ, വിജയ്, അജിത്, വിക്രം, സൂര്യ തുടങ്ങിയ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ചിട്ടുണ്ട്. 2000 ൽ തമിഴകത്തെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സിമ്രാൻ.
ഇടയ്ക്ക് ഒരു ഇടവേളയിലേക്ക് പോയെങ്കിലും ഇപ്പോൾ വീണ്ടും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം കയ്യടി നേടുകയാണ്. സിമ്രനെ കുറിച്ച് ഓർക്കുമ്പോൾ ആരാധകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് താരത്തിന്റെ ചടുലമായ നൃത്ത ചുവടുകളാണ്. സിമ്രനെ ഇടുപ്പഴകി എന്നാണ് ആരാധകർ വിളിച്ചിരുന്നത്. പ്രായം അമ്പതിനോട് അടുത്തെങ്കിലും സിമ്രാന് ഇന്നും ഇരുപതുകളുടെ ചെറുപ്പവും ചുറുചുറുക്കുമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സിമ്രാന്റെ ഇടുപ്പഴകിനെ കുറിച്ചാണ് ഐശ്വര്യയും വാചാലയായിരിക്കുന്നത്. സിമ്രാന്റെ ഇടുപ്പ് തനിക്ക് ഇഷ്ടമാണെന്നും ആകർഷണീയത തോന്നേണ്ടത് വസ്ത്രമോ സൗന്ദര്യമോ കൊണ്ടല്ലെന്നും ഐശ്വര്യ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടിയുടെ പരാമർശം. 'എനിക്ക് സിമ്രാന്റെ ഇടുപ്പ് ഇഷ്ടമാണ്, ഞാൻ അവരെ ആരാധിക്കുന്നു, ഇത് അത്ര ചിന്തിക്കേണ്ട കാര്യമല്ല. ആകർഷണീയമായി ഇരിക്കുന്നതിൽ തെറ്റില്ല. ആകർഷണീയത വസ്ത്രത്തിലും സൗന്ദര്യത്തിലുമൊന്നുമല്ല. ഒരാളെ കാണുമ്പോൾ ഞെറ്റി ചുളിക്കുകമാത്രമല്ല വേണ്ടത്', ഐശ്വര്യ രാജേഷ് പറഞ്ഞു.

ഐശ്വര്യയുട വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേർ സിമ്രാന്റെ സൗന്ദര്യത്തെ വർണിച്ചു രംഗത്തെത്തുന്നുണ്ട്. ഒരു കാലത്ത് പ്രേക്ഷകരെ മനം മയക്കിയ സിമ്രാന്റെ ഡാൻസ് നമ്പറുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഏറ്റവും ഒടുവിൽ ക്യാപ്റ്റൻ എന്ന സിനിമയിലാണ് സിമ്രാൻ അഭിനയിച്ചത്. ശബ്ദം, അന്തകൻ, ധ്രുവ നച്ചത്തിരം എന്നിങ്ങനെ നിരവധി സിനിമകളാണ് നടിയുടേതായി അണിയറയിൽ ഉള്ളത്. ധ്രുവ നച്ചത്തിരത്തിൽ ഐശ്വര്യ രാജേഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇത് കൂടാതെ മോഹൻദാസ് എന്ന തമിഴ് ചിത്രവും ടോവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം എന്ന സിനിമയും ഐശ്വര്യയുടേതായി അണിയറയിലുണ്ട്. കൃതി ഷെട്ടി നായികയാകുന്ന അജയന്റെ രണ്ടാം മോഷണത്തിൽ പ്രധാന വേഷങ്ങളിലൊന്നാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











