നിരവധി നടിമാരുമായി ബന്ധം! ആ അച്ഛന് എങ്ങനെ ഇങ്ങനെയൊരു മകനുണ്ടായി; നടൻ കാർത്തിക്കിനെതിരെ ബെയിൽവാൻ രംഗനാഥൻ
സൂപ്പർ താരമാകുമെന്ന് ജനം വിധിയെഴുതിയ പല താരങ്ങളുടെയും പതനം പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. മലയാളത്തിലും തമിഴിലും ബോളിവുഡിലുമെല്ലാം അത്തരത്തിൽ പേരെടുത്ത് പറയാൻ കഴിയുന്ന നിരവധി താരങ്ങളുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് തമിഴ് നടൻ കാർത്തിക്. ഒരുകാലത്ത് രജനികാന്തും കമൽ ഹാസനും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ കാര്‍ത്തിക് ആണെന്നാണ് തമിഴ് പ്രേക്ഷകർ പറഞ്ഞിരുന്നത്.
അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു കൊണ്ടിരുന്ന നടന് തമിഴ് പ്രേക്ഷകർ നൽകിയ പേര് നവരസ നായകൻ എന്നായിരുന്നു. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞപ്പോൾ ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞതായി നടന്റെ ജീവിതം. തമിഴിലെ അനശ്വര നടൻ ആര്‍ മുത്തുരാമന്റെ നാല് മക്കളിൽ ഒരാളാണ് കാർത്തിക്. അതുകൊണ്ട് തന്നെ സിനിമ ഒട്ടും വിദൂരമായിരുന്നില്ല താരത്തിന്.

അച്ഛന്റെ കഴിവ് ആവോളം പകർന്നു കിട്ടിയിട്ടുള്ള കാർത്തിക് 1981ൽ പുറത്തിറങ്ങിയ അലൈകള്‍ ഓയിവതില്ലൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ പേരും പ്രശസ്തിയും ഒപ്പം പുരസ്‌കാരങ്ങളും നേടാൻ കാർത്തിക്കിന് കഴിഞ്ഞു. പിന്നീടിങ്ങോട്ട് കാര്‍ത്തിക്കിന്റെ കാലമായിരുന്നു.
തമിഴിലെ പ്രഗത്ഭരായ സംവിധായകര്‍ക്കൊപ്പമെല്ലാം കാർത്തിക് പ്രവർത്തിച്ചു. വൈവിധ്യമാർന്ന ഒരുപിടി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. 100ൽ അധികം സിനിമകളിൽ അഭിനയിച്ചെങ്കിലും പിന്നീട് വന്ന ഗോസിപ്പുകളും, വിവാദങ്ങളും നടന്റെ കരിയറിനെ തന്നെ ബാധിച്ചു.
ഇപ്പോഴിതാ കാർത്തിക്കിനെ കുറിച്ച് സിനിമാ നിരൂപകനും നടനുമായ ബെയിൽവാൻ രംഗനാഥൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ കാർത്തിക്കിനെതിരെ വലിയ വിമർശനങ്ങളാണ് ബെയിൽവാൻ രംഗനാഥൻ നടത്തുന്നത്. തമിഴകത്തെ പ്രമുഖ നടനായിരുന്ന കാർത്തിക്കിന്റെ അച്ഛൻ മുത്തുരാമന് യാതൊരുവിധ ദുശീലങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബെയിൽവാൻ പറയുന്നു.
സിനിമയെ ഹൃദയത്തോട് ചേർത്തു നടന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്നാൽ മകൻ കാർത്തിക് അച്ഛന്റെ ആ പേര് കളഞ്ഞു കുളിച്ചു. അങ്ങനെയൊരു അച്ഛന് എങ്ങനെ ഇങ്ങനെയൊരു മകനുണ്ടായി എന്ന് ബെയിൽവാൻ ചോദിക്കുന്നു. തനിക്കൊപ്പം അഭിനയിച്ച രാധ ഉൾപ്പടെ പല നടിമാരുമായും കാർത്തിക്കിന് ബന്ധമുണ്ടായിരുന്നുവെന്നും ബെയിൽവാൻ രംഗനാഥൻ ആരോപിക്കുന്നു.
നിരവധി നടിമാരെ തന്റെ വലയിലാക്കാൻ ശ്രമിച്ച ആളാണ് കാർത്തിക്കെന്ന് ബെയിൽവാൻ നേരത്തെ പറഞ്ഞിരുന്നു. നടി സുവ്വലക്ഷ്‍മി മാത്രമാണ് ആ കെണിയിൽ വീഴാതിരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു പിന്നാലെയാണ് അച്ഛന്റെ പേര് കളഞ്ഞ മകനെന്ന ആരോപണവും നടനെതിരെ ഉന്നയിക്കുന്നത്.

വിവാഹകാര്യത്തിൽ അടക്കം കാർത്തിക്കിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സോലക്കുയില്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലാണ് ഇവർ അടുക്കുന്നത്. 1988ല്‍ കാർത്തിക് രാഗിണിയെ വിവാഹം ചെയ്യുകയും അതില്‍ രണ്ട് ആണ്‍മക്കള്‍ ജനിക്കുകയും ചെയ്തു. നടൻ ഗൗതം കാർത്തിക് അതിലൊരാളാണ്.
അതിനുശേഷം കാര്‍ത്തിക് രാഗിണിയുടെ സഹോദരി രതിയെ വിവാഹം ചെയ്തു. അതിലും ഒരു മകന്‍ ഉണ്ട്. ഭാര്യയുടെ സഹോദരിയെ ഭീഷണിപ്പെടുത്തി ബലപ്രയോഗത്തിലൂടെ വിവാഹം ചെയ്തു എന്നായിരുന്നു അന്ന് വാർത്തകൾ. അത് വലിയ വിവാദമായി മാറി. എന്നാൽ ബലപ്രയോഗത്തിലൂടെ ആയിരുന്നില്ല, ആദ്യ ഭാര്യയുടെ പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം ചെയ്തത് എന്നായിരുന്നു കാർത്തിക് പറഞ്ഞത്. അത് തീര്‍ത്തും പേഴ്‌സണലായ കാര്യമാണെന്ന് വ്യക്തമാക്കി മറ്റു പ്രതികരണങ്ങൾക്കൊന്നും നടൻ തയ്യാറായിരുന്നില്ല.


Click it and Unblock the Notifications