രണ്ടു മണിക്കൂറിന്റെ പരിപാടിക്ക് മീന വാങ്ങിയത് ലക്ഷങ്ങൾ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയിൽവാൻ രംഗനാഥൻ
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. അന്യഭാഷകളിൽ നിന്നെത്തിയ നായികമാരിൽ മലയാളി പ്രേക്ഷകർ സ്വന്തമെന്ന പോലെ കരുതുന്ന നടിയാണ് താരം. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് മീനയ്ക്ക് ഉള്ളത്. ബാലതാരമായിട്ടാണ് മീന സിനിമയിലേക്ക് എത്തുന്നത്. പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും മീന അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ നാല് പതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമ ലോകത്തെ നിറസാന്നിധ്യമാണ് നടി. മീനയ്‌ക്കൊപ്പം തിളങ്ങി നിന്ന അന്നത്തെ നായിക നടിമാരുടെ കരിയർ ഗ്രാഫ് പരിശോധിക്കുകയാണെങ്കിൽ വിവാഹ ശേഷം പലരുടെയും ഗ്രാഫ് താഴ്ന്നെങ്കിലും മീനയുടെ കാര്യത്തിൽ അങ്ങനെ ആയിരുന്നില്ല. ഇടയ്ക്ക് കുറച്ച് കാലം അഭിനയത്തിൽ നിന്ന് വിട്ട് നിന്നെങ്കിലും രണ്ടാം വരവ് മീന ഗംഭീരമാക്കി. ദൃശ്യം ഉൾപ്പെടെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ മീനയ്ക്ക് സാധിച്ചിരുന്നു.

അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആ വേദനയൊക്കെ മറികടന്ന് മീന ഇപ്പോൾ വീണ്ടും സിനിമയിലും ടെലിവിഷനിലുമൊക്കെ സജീവമാവുകയാണ്. കൂടാതെ നിരവധി അഭിമുഖങ്ങളും നടി അടുത്തിടെ നൽകിയിരുന്നു.
അതിനിടെ സ്വകാര്യ യൂട്യൂബ് ചാനലുമായി ചേർന്ന് സിനിമയിൽ 40 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷവും നടത്തിയിരുന്നു. രജനികാന്ത്, പ്രഭുദേവ, ഭാഗ്യരാജ്, രാജ്കിരണ്, റോജ, രാധിക, ഖുശ്ബു തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇവർ മീനയെ കുറിച്ച് സംസാരിച്ചതൊക്കെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലാവുകയും ചെയ്തിരുന്നു. അതിനിടെ ഇപ്പോഴിതാ, ആ പരിപാടിയെ കുറിച്ചും അതിന് മീന വാങ്ങിയ പ്രതിഫലത്തെ കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥൻ.
നേരത്തെ മീനയുടെ വിവാഹം സംബന്ധിച്ചടക്കം ചില പരാമർശങ്ങൾ നടത്തി ബെയിൽവാൻ രംഗനാഥൻ ശ്രദ്ധ നേടിയിട്ടുണ്ട്. അതുപോലെ രംഗനാഥന്റെ പുതിയ വെളിപ്പെടുത്തലും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. 40 വർഷം പൂർത്തിയാക്കിയതിന് മീനയെ ആദരിക്കുന്ന പരിപാടിക്കായി മീന ആവശ്യപ്പെട്ടത് ലക്ഷങ്ങളാണെന്നാണ് രംഗനാഥൻ പറയുന്നത്. ആദ്യം പരിപാടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ച മീന ആ തുക നൽകാമെന്ന് സംഘാടകർ പറഞ്ഞതോടെ സമ്മതിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.

രാത്രി 8 മണി മുതൽ 10 മണി വരെ, രണ്ടു മണിക്കൂർ പ്രോഗ്രാമിനായി 13 ലക്ഷം രൂപ പ്രതിഫലമായി നൽകാമെന്ന് സ്വകാര്യ യൂട്യൂബ് ചാനൽ സമ്മതിച്ചു. ഇതോടെയാണ് മീന പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചതെന്ന് രംഗനാഥൻ പറയുന്നു. അത് കൂടാതെ രജനികാന്തിനെ കൂടി പരിപാടിയിൽ എത്തിച്ചാൽ ഷോയുടെ റീച്ച് കൂടുമെന്ന് യൂട്യൂബ് ചാനലുകാർ പറഞ്ഞത്തോടെ, ഞാൻ പറഞ്ഞാൽ രജനി സാർ വരുമെന്ന് പറഞ്ഞ് മീന രജനിയെ കൊണ്ടുവന്നുവെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.
അതേസമയം, രംഗനാഥന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. അതേസമയം, ഇപ്പോൾ മലയാളത്തിൽ അടക്കം ടെലിവിഷൻ ഷോകളുടെ ഭാഗമാണ് മീന. അമൃത ടിവിയിലെ അമ്മയും മകളും എന്ന പരിപാടിയിലും മഴവിൽ മനോരമയിലെ എന്റെ അമ്മ സൂപ്പറാ എന്ന പരിപാടിയിലും ജഡ്ജായിട്ടാണ് മീന എത്തുന്നത്.


Click it and Unblock the Notifications