'ആ നടിക്ക് എന്നോട് പ്രണയമായിരുന്നു, യാചിച്ചിട്ടും ഞാൻ ഒഴിവാക്കി'; ഷക്കീലയോട് മനസുതുറന്ന് ബെയിൽവാൻ രംഗനാഥൻ!

സിനിമാ ലോകത്തെ പിന്നണി കഥകൾ പ്രേക്ഷകരിലേക്ക് കൂടുതലായി എത്തി തുടങ്ങിയത് സോഷ്യൽ മീഡിയ ഉപയോഗം വർധിച്ചതോടെയാണ്. മുൻപ് സിനിമാ മാസികകളിലൂടെയും മറ്റുമാണ് സിനിമാ മേഖലയിലെ കഥകൾ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. എന്നാൽ ഇന്ന് സിനിമാ താരങ്ങളും പിന്നണി പ്രവർത്തകരുമൊക്കെ സ്വന്തം യൂട്യൂബ് ചാനലുകളിലൂടെ തങ്ങളുടെ സിനിമാ അനുഭവങ്ങളും ഓർമകളും പങ്കുവച്ചെത്തുന്നുണ്ട്. അവയ്ക്ക് പ്രേക്ഷകർക്കിടയിലുള്ള സ്വീകാര്യതയും വലുതാണ്.

അത്തരത്തിൽ തമിഴ് സിനിമാ ലോകത്തെ പിന്നാമ്പുറ കഥകൾ പങ്കുവച്ച് ശ്രദ്ധനേടിയിട്ടുള്ളയാളാണ് ബെയിൽവാൻ രംഗനാഥൻ. നടനും സിനിമാ നിരൂപകനുമായ രംഗനാഥന്റെ വാക്കുകൾ പലപ്പോഴും വൈറലാകാറുണ്ട്. അതേസമയം തന്നെ തുറന്നു പറച്ചിലുകൾ കാരണം നിരവധി വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുണ്ട് അദ്ദേഹം. ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട് ബെയിൽവാന്. എന്നാൽ വിവാദങ്ങളും വിമർശനങ്ങളുമൊന്നും ഭയക്കാതെ മുന്നോട്ട് പോവുകയാണ് ബെയിൽവാൻ രംഗനാഥൻ.

shakeela bayilvan ranganathan

തമിഴ് സിനിമയിലെ പ്രമുഖ താരങ്ങളെ കുറിച്ചും അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം ബെയിൽവാൻ പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഇതെല്ലാം സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ബെയിൽവാൻ പങ്കുവയ്ക്കാറുള്ളത്. അതേസമയം നിരവധി അഭിമുഖങ്ങളും അദ്ദേഹം നൽകാറുണ്ട്. അടുത്തിടെ നടി ഷക്കീല ബെയിൽവാൻ രംഗനാഥനുമായി അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിൽ ബെയിൽവാൻ പങ്കുവച്ചോരു രഹസ്യമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

നിരവധി താരങ്ങളെ പറ്റിയുള്ള രഹസ്യങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങൾ, നിങ്ങളെ പറ്റിയുള്ള ഒരു രഹസ്യം പറയണമെന്ന് ഷക്കീല ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇതുവരെ ആരോടും പങ്കുവയ്ക്കാത്തൊരു രഹസ്യം ബെയിൽവാൻ നടിയോട് പങ്കുവച്ചു. പത്രപ്രവർത്തനരംഗത്തുണ്ടായിരുന്ന ആളാണ് ബെയിൽവാൻ രംഗനാഥൻ. 90 കളിൽ നിരവധി സിനിമകളിൽ ഹാസ്യ വേഷങ്ങളിലും മറ്റും നടൻ അഭിനയിച്ചിരുന്നു. ആവാരം പൂവ് എന്ന സിനിമയിൽ ഗൗണ്ടമണിയോടൊപ്പമുള്ള അദ്ദേഹത്തിന്റെ കോമഡി രംഗങ്ങൾക്ക് തമിഴകത്ത് ഇന്നും ആരാധകരുടെ.

ആ സമയത്ത് കോമഡി വേഷങ്ങൾ ചെയ്തിരുന്ന ഒരു നടിക്ക് തന്നോട് പ്രണയം തോന്നിയിരുന്നെന്നും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ബെയിൽവാൻ രംഗനാഥൻ ഷക്കീലയോട് വെളിപ്പെടുത്തിയത്. എന്നാൽ നടിയുടെ പ്രണയഭ്യർത്ഥന സ്വീകരിക്കാൻ ബെയിൽവാൻ തയ്യാറായില്ല. നടി തന്നോട് യാചിച്ചിട്ടും ഈ ബന്ധം ശരിയാവില്ലെന്ന് പറഞ്ഞ് താൻ ഒഴിവാക്കുകയായിരുന്നുവെന്ന് രംഗനാഥൻ പറയുന്നു. ആ നടി ആരാണെന്ന് വെളിപ്പെടുത്താൻ ബെയിൽവാൻ തയ്യാറായില്ല.

shakeela bayilvan ranganathan

ഷക്കീല എത്ര നിർബന്ധിച്ചിട്ടും നടിയുടെ പേര് പറയാതിരുന്ന രംഗനാഥൻ, അത് നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ എന്ന് മാത്രമാണ് പറഞ്ഞത്. നടിയെ കുറിച്ച് ചില സൂചനകളും അദ്ദേഹം നൽകി. ആരും കൂടെയില്ലാതെ അയാൾ ഇപ്പോൾ തനിച്ചാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ ഒരു ജനപ്രിയ പാർട്ടിയിൽ അംഗമായിരുന്നു, അതിനുശേഷം അവൾ മറ്റൊരു പാർട്ടിയിലേക്ക് പോയി. എന്നാൽ ആ പാർട്ടിക്കാർ അവരെ സ്വീകരിച്ചില്ല. അയാളിപ്പോൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, ബെയിൽവാൻ രംഗനാഥൻ പറഞ്ഞു.

നിരവധി പേരാണ് അഭിമുഖത്തിന് താഴെ നടിയുടെ പേര് കമന്റ് ചെയ്യുന്നത്. ബെയിൽവാൻ പറഞ്ഞ സൂചനകൾ വച്ച് റിക്ഷാ മാമ എന്ന സിനിമയിൽ ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ച വാസുകിയാണ് ആ നടി എന്നാണ് മിക്കവരും കമന്റ് ചെയ്യുന്നത്. എന്നാൽ ബെയിൽവാനോ നടിയോ സ്ഥിരീകരിക്കാതെ ഇക്കാര്യം ഉറപ്പിക്കാനും സാധിക്കില്ല.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X